പൊലീസിലെ ദാസ്യപ്പണി: മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

Published On: 26 Jun 2018 8:15 AM GMT
പൊലീസിലെ ദാസ്യപ്പണി: മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: ദാസ്യപ്പണി വിഷയത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശാസനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചട്ടം അനുസരിച്ചു മാത്രമേ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കാവൂവെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ദാസ്യപ്പണിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിനെ പ്രതികൂലമായി ബാധിച്ചെന്നും പിണറായി വിജയന്‍ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മാധ്യമ വാര്‍ത്തകള്‍ ഉദ്ധരിച്ച് മുഖ്യമന്ത്രി വിമര്‍ശനം ഉയര്‍ത്തിയത്.

ഉയര്‍ന്ന ജനാധിപത്യ മൂല്യമുള്ള കേരളത്തില്‍ അത് ഉയര്‍ത്തിപ്പിടിച്ച് വേണം ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കേണ്ടത്. കേസുകളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം വേണം. കൃത്യമായ ഇടവേളകളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Top Stories
Share it
Top