ആഞ്ഞടിച്ച് കുര്യൻ വീണ്ടും; നടപ്പിലാക്കിയത് ഉമ്മൻചാണ്ടിയുടെ സ്വകാര്യ അജണ്ട

Published On: 2018-06-09T15:30:00+05:30
ആഞ്ഞടിച്ച് കുര്യൻ വീണ്ടും; നടപ്പിലാക്കിയത് ഉമ്മൻചാണ്ടിയുടെ സ്വകാര്യ അജണ്ട

തിരുവല്ല: കോൺ​ഗ്രസിൽ പോര് തുടരുന്നു. ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് പി ജെ കുര്യൻ വീണ്ടും. ഉമ്മൻചാണ്ടിയുടെ സ്വാകാര്യ അജണ്ടയാണ് രാജ്യസഭ തെരഞ്ഞെടുപ്പിൽ നടപ്പിലാക്കിയതെന്ന് പി ജെ കുര്യൻ പറഞ്ഞു. മാണി ഇല്ലെങ്കിൽ തെര‍ഞ്ഞെടുപ്പുകളിൽ ജയിക്കില്ലെന്ന് സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിച്ചു. ഇതിനായി ഘടക കക്ഷികളെ ഉപയോ​ഗിച്ചു. കാര്യങ്ങൾ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉമ്മൻചാണ്ടി മിടുക്കാനാണെന്നും പി ജെ കുര്യൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഉമ്മൻചാണ്ടി തനിക്കെന്ത് സഹായമാണ് ചെയ്തതെന്ന് വ്യക്തമാക്കണം. വ്യക്തിപരമായ ഒരാവശ്യത്തിനും ഉമ്മൻചാണ്ടിയുടെ സഹായം തേടിയിട്ടില്ല. മാണിക്ക് സീറ്റ് കൊടുക്കുന്ന കാര്യം ഫോണിൽ പോലും അറിയിച്ചില്ല. 2012 ൽ രാജ്യസഭ സീറ്റിലേക്ക് മറ്റൊരാളുടെ പേര് പരി​ഗണിച്ചിരുന്നുവെന്ന് ഉമ്മൻചാണ്ടി പറഞ്ഞതിൽ പൊരുത്തക്കേടുണ്ട്. പിന്നീട് ഒഴിവ് വന്നപ്പോൾ എന്തുകൊണ്ട് ഈ പേര് പരി​ഗണിച്ചില്ല. 2005 ൽ സീറ്റ് നൽകാൻ ഉമ്മൻചാണ്ടി ഇടപെട്ടുവെന്ന വാദവും തെറ്റാണെന്ന് കുര്യൻ പറഞ്ഞു.

രാജ്യസഭാ സീറ്റ് കിട്ടാത്തതിൽ പരാതിയില്ല. ആരോടും സീറ്റ് ആവശ്യപ്പെട്ടില്ല. ഉമ്മൻചാണ്ടി നടപ്പാക്കിയത് സ്വകാര്യ അജണ്ടയാണ്. നിലവിലെ സംഭവ വികാസത്തിൽ വീട്ടിലെത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പു പറഞ്ഞു. എന്നാൽ, ഉമ്മൻചാണ്ടി ഫോണിൽ പോലും വിളിച്ച് സംസാരിച്ചില്ലെന്നും കുര്യൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Top Stories
Share it
Top