പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കാം: പി ജെ കുര്യൻ

Published On: 3 Jun 2018 8:00 AM GMT
പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കാം: പി ജെ കുര്യൻ

കൊച്ചി: പാർട്ടി ആവശ്യപ്പെട്ടാൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽനിന്നു മാറിനിൽക്കാമെന്ന് രാജ്യസഭാ ഉപാധ്യക്ഷനും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ പി ജെ കുര്യൻ. യുവാക്കളുടെ അവസരത്തിനു താൻ തടസ്സമല്ലെന്നും അവരുടെ അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ കോണ്‍ഗ്രസിലെ യുവ എംഎൽഎമാർ കലാപക്കൊടി ഉയർത്തിയതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ പുതുമുഖങ്ങളെ പരി​ഗണിക്കണമെന്ന ആവശ്യവുമായി നേരത്തെ എംഎൽഎമാരായ വി ടി ബല്‍റാമിനും ഷാഫി പറമ്പിലിനും ഹൈബി ഈഡനും റോജി എം ജോണും അനില്‍ അക്കരയും രംഗത്തെത്തിയിരുന്നു. ഷാനിമോള്‍ ഉസ്മാന്‍, മാത്യു കുഴല്‍നാടന്‍, ടി.സിദ്ദിഖ്, എം.ലിജു, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരിലാരെയെങ്കിലും പരിഗണിക്കണമെന്നായിരുന്നു ബല്‍റാമിന്‍റെ ആവശ്യം.

Top Stories
Share it
Top