പിജെ കുര്യന്റെ ആരോപണങ്ങള്‍ക്ക് യുവ എംഎല്‍എമാര്‍ മറുപടി നല്‍കട്ടെ-ഉമ്മന്‍ ചാണ്ടി

Published On: 2018-06-10T09:30:00+05:30
പിജെ കുര്യന്റെ ആരോപണങ്ങള്‍ക്ക് യുവ എംഎല്‍എമാര്‍ മറുപടി നല്‍കട്ടെ-ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പിജെ കുര്യന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് യുവ എംഎല്‍എമാരെന്ന്‌ ഉമ്മന്‍ ചാണ്ടി. രാജ്യസഭാ സീറ്റ് വിവാദത്തില്‍ രാഹുലിന് പരാതി നല്‍കാനുള്ള കുര്യന്റെ തീരുമാനം ഉചിതമെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ സീറ്റ് വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പിജെ കുര്യന്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ സ്വാകാര്യ അജണ്ടയാണ് രാജ്യസഭ തെരഞ്ഞെടുപ്പില്‍ നടപ്പിലാക്കിയതെന്ന് പി ജെ കുര്യന്‍ പറഞ്ഞിരുന്നു. മാണി ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പുകളില്‍ ജയിക്കില്ലെന്ന് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചു. ഇതിനായി ഘടക കക്ഷികളെ ഉപയോഗിച്ചു. കാര്യങ്ങള്‍ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി മിടുക്കാനാണെന്നും പി ജെ കുര്യന്‍ പറഞ്ഞിരുന്നു.

Top Stories
Share it
Top