സിപിഎം ഇരട്ടത്താപ്പുകളുടെ വ്യക്താക്കളെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സിപിഐഎം ചില സമയങ്ങളില്‍ ഇരട്ടത്താപ്പുകള്‍ വ്യക്താക്കളാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എംപി. ചില സമയങ്ങളില്‍ സിപിഐഎം...

സിപിഎം ഇരട്ടത്താപ്പുകളുടെ വ്യക്താക്കളെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സിപിഐഎം ചില സമയങ്ങളില്‍ ഇരട്ടത്താപ്പുകള്‍ വ്യക്താക്കളാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എംപി. ചില സമയങ്ങളില്‍ സിപിഐഎം ഭൂരിപക്ഷ കാര്‍ഡ് ഇറക്കുകയും മറ്റു സമയങ്ങളില്‍ ന്യൂനപക്ഷ കാര്‍ഡ് ഇറക്കുകയുമാണ് ചെയ്യുന്നത്. മുന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ പി.ഡി.പിയുമായി സഹകരിച്ച പാര്‍ട്ടിയാണെന്നും തിരൂരില്‍ മുസ്‌ലിം ലീഗ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാമ്പസ് കൊലപാതകത്തെ ലീഗ് അപലപിക്കുന്നു. ഇത്തരക്കാരുമായി ലീഗ് ഒരുകാലത്തും വിട്ടുവീഴ്ച ചെയ്തിട്ടില്ല. എന്നാല്‍ സി.പി.ഐ.എം ഇത്തരക്കാരുമായി വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്.അതിന് ഉദാഹരണമാണ് കോട്ടക്കലിനടുത്ത് പറപ്പൂര്‍ പഞ്ചായത്തില്‍ എസ്.ഡി.പി.ഐയുമായി ചേര്‍ന്ന് സി.പി.എം ഭരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.ന്നു.

Read More >>