പോലീസിലെ ദാസ്യപണിയില്‍ കര്‍ശന നടപടി; പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ ജോലി-മുഖ്യമന്ത്രി

തിരുവനന്തപുരം: പേലീസിലെ ദാസ്യപണി വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടിയെ...

പോലീസിലെ ദാസ്യപണിയില്‍ കര്‍ശന നടപടി; പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ ജോലി-മുഖ്യമന്ത്രി

തിരുവനന്തപുരം: പേലീസിലെ ദാസ്യപണി വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ ജോലിയെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.

പോലീസിലെ ദാസ്യപണി കാലങ്ങളായി തുടരുകയാണ്. ബഹുഭൂരിപക്ഷം പോലീസുകാരും ഇത്തരം കാര്യങ്ങള്‍ ചെയ്യിക്കുന്നവരല്ല, എന്നാല്‍ ചിലര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യിക്കുന്നുണ്ട്. അതില്‍ ഉത്തരേന്ത്യക്കാരോ ദക്ഷിണേന്ത്യക്കാരോ എന്ന വ്യത്യാസമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ദാസ്യപണി വിഷയം സഭ നിര്‍ത്തിവെച്ച ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് നോട്ടീസിന് സപീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷത്ത് നിന്ന് കെ മുരളീധരന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.

Read More >>