പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 83.75 ശതമാനം

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.75 ആണ്‌ വിജയശതമാനം. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരിലാണ്, കുറവ്...

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 83.75 ശതമാനം

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.75 ആണ്‌ വിജയശതമാനം. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരിലാണ്, കുറവ് പത്തനംതിട്ടയിലും. ഇത്തവണ 309765 പേരാണ് ഉന്നതപഠനത്തിന് അര്‍ഹരായിട്ടുള്ളത്. 14735 പേര്‍ക്കാണ് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. 79 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 180 കുട്ടികളാണ് മുഴുവന്‍ മാര്‍ക്കും നേടിയത്. സേ പരീക്ഷ ജൂണ്‍ 5മുതല്‍ 12 വരെ നടക്കും. സേ പരീക്ഷ അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 16. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി (വിഎച്ച്എസ്ഇ) വിഭാഗത്തില്‍ 90.24 ശതമാനം പേരാണ് വിജയിച്ചത്. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്,

ഫലം അറിയുന്ന വെബ്‌സൈറ്റുകള്‍: www.kerala.gov.in, www.keralaresults.nic.in, www.dhsekerala.gov.in, www.results.itschool.gov.in, www.cdit.org.

Story by
Read More >>