ലെെം​ഗിക പീഡനം : രജീഷ് പോളിനെതിരെ കേസെടുത്തു

Published On: 2018-08-02T14:45:00+05:30
ലെെം​ഗിക പീഡനം : രജീഷ് പോളിനെതിരെ കേസെടുത്തു

പാലക്കാട്​: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ ആക്​റ്റിവിസ്​റ്റ്​ രജീഷ്​ പോളിനെതിരെ പൊലീസ് കേസ്. അമാനവ സംഗമത്തി​​​ന്റെ സംഘാടകനായ രജീഷ്​ പോളിൽ നിന്നും പ്രായപൂർത്തിയാകുന്നതിന്​ മുമ്പ്​ ലൈംഗിക അതിക്രമത്തിന്​​ ഇരയായെന്ന​ പെൺകുട്ടിയുടെ വെളിപ്പെടുത്തലി​​​ന്റെ അടിസ്ഥാനത്തിലാണ്​ കേസ്​. പോക്​സോ ചുമത്തിയാണ്​ പാലക്കാട്​ പൊലീസാണ് ഇയാൾക്കെതിരെ​​ കേസെടുത്തിരിക്കുന്നത്.

16 വയസിലാണ്​ രജീഷിൽ നിന്നും ലൈംഗികാതിക്രമത്തിനും മാനസികപീഡനത്തിനും ഇരയായത്. സുഹൃത്തായിരുന്ന രജീഷ്​ അയാളുടെ വീട്ടിൽ വെച്ച്​ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ കൈവശമുണ്ടെന്നും ഇത് സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. പീഡന വിവരം ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയതിന് ശേഷം ​ ഇയാൾ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി വ്യക്തമാക്കിയിരുന്നു.

Top Stories
Share it
Top