എടത്തല സംഭവം ;  നാല്​ പൊലീസുകാരെ സ്ഥലം മാറ്റി

കൊച്ചി: ആലുവയിൽ യുവാവിനെ മർദ്ദിച്ച് താടിയെല്ല് തകർത്ത നാല് പൊലീസുകാർക്ക് സ്ഥലംമാറ്റം. എസ്​.ഐക്കെതിരെ വകുപ്പതല അന്വേഷത്തിനും നിർദേശമുണ്ട്​. എ.എസ്​.ഐ...

എടത്തല സംഭവം ;  നാല്​ പൊലീസുകാരെ സ്ഥലം മാറ്റി

കൊച്ചി: ആലുവയിൽ യുവാവിനെ മർദ്ദിച്ച് താടിയെല്ല് തകർത്ത നാല് പൊലീസുകാർക്ക് സ്ഥലംമാറ്റം. എസ്​.ഐക്കെതിരെ വകുപ്പതല അന്വേഷത്തിനും നിർദേശമുണ്ട്​. എ.എസ്​.ഐ ഉൾപ്പടെ നാല്​ പൊലീസുകാരെയാണ്​ എ.ആർ ക്യാമ്പിലേക്ക്​ ​ സ്ഥലംമാറ്റിയത്​. എ.എസ്​.ഐ ഇന്ദുചൂഢൻ, സി.പി.ഒമാരായ പുഷ്​പരാജ്​, അബ്​ദുൾ ജലീൽ, അപ്​സൽ എന്നിവരെയാണ്​ സ്ഥലംമാറ്റിയിരിക്കുന്നത്​.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ എടത്തല കുഞ്ചാട്ടുകരയിലാണ്​ സംഭവം. പൊലീസുകാർ സഞ്ചരിച്ച കാറില്‍ ബൈക്കിടിച്ചെന്ന്​ ആരോപിച്ച് കുഞ്ചാട്ടുകര സ്വദേശി ഉസ്​മാനെ പൊലീസുകാർ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ഉസ്മാന്റെ കണ്ണിനും താടിയെല്ലിനും പരിക്കേറ്റു. ഇയാൾ ഇപ്പോൾ ചികിത്സയിലാണ്.

Story by
Read More >>