കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമം: ഫാ. എര്‍ത്തയില്‍ കോടതിയില്‍ കീഴടങ്ങി

കോട്ടയം: ജലന്ധർ ബിഷപ്പിനെതിരായ ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ പുരോഹിതൻ കോടതിയിൽ കീഴടങ്ങി....

കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമം: ഫാ. എര്‍ത്തയില്‍ കോടതിയില്‍ കീഴടങ്ങി

കോട്ടയം: ജലന്ധർ ബിഷപ്പിനെതിരായ ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ പുരോഹിതൻ കോടതിയിൽ കീഴടങ്ങി. പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഫാ. എര്‍ത്തയില്‍ കീഴടങ്ങിയത്. ഇദ്ദേഹത്തിന് കോടതി ജാമ്യം നല്‍കി വിട്ടയച്ചു.

ബിഷപ്പിനെതിരായി ആരോപണമുന്നയിച്ച കന്യാസ്ത്രീയെ സഹായിച്ച സിസ്റ്റര്‍ അനുപമയെ വിളിച്ച് സ്വാധിനിക്കാന്‍ ശ്രമിച്ചു എന്നതാണ് ജെയിംസ് എയിര്‍ത്തലിനെതിരായ കേസ്. മരണഭയം ഉളവാക്കുന്ന രീതിയില്‍ ഭീഷണിപ്പെടുത്തല്‍, പാരിതോഷികം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. എര്‍ത്തയില്‍ നടത്തിയ 11 മിനുട്ടു നീണ്ടുനിന്ന സംഭാഷണം പുറത്താകുകയും ചെയ്തിരുന്നു.

Read More >>