കടയടപ്പിന് ആഹ്വാനം: കോഴിക്കോട് കുറ്റ്യാടിയില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കടകൾ അടച്ചിടാൻ ആഹ്വാനം ചെയ്ത സംഭവത്തിൽ രണ്ടു പേർക്കെതിരെ കേസെടുത്തു

കടയടപ്പിന് ആഹ്വാനം: കോഴിക്കോട് കുറ്റ്യാടിയില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കുറ്റ്യാടി: ദേശിയ പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട് കുറ്റ്യാടിയില്‍ ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തിനായി കടകൾ അടച്ചിടാൻ ആഹ്വാനം ചെയ്ത സംഭവത്തിൽ രണ്ടു പേർക്കെതിരെ കേസെടുത്തു. കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചു എന്ന കുറ്റത്തിനാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. തിങ്കളാഴ്ച വൈകീട്ട് ബിജെപി കുറ്റ്യാടിയിൽ സംഘടിപ്പിച്ച രാഷ്ടരക്ഷാ സംഗമത്തിന് മുന്നോടിയായാണ് അങ്ങാടിയിലെ കടയടപ്പിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച് തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട് കുറ്റ്യാടിയിൽ ബി.ജെ.പി നടത്തിയ റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു. മതസ്പർധ വളർത്തുന്ന തരത്തിൽ മുദ്രാവാക്യങ്ങൾ ഉയർന്നതായി ഡി.വൈ.എഫ്.ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി കുറ്റ്യാടി സി.ഐക്ക് നൽകിയ പരാതിയിൽ കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയാണ്​ കേസെടുത്തത്​.

മതസൗഹാർദം തകർക്കുകയും കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ ''പാകിസ്​താനിൽ പോകൂ, ഓർമയില്ലേ ഗുജറാത്ത്'' തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രകടനം നടത്തിയതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.


Read More >>