പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം: പരിക്ക് ശരിവെച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്

കൊച്ചി: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസുകാരന്റെ പരിക്ക് ശരിവെച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്. എ.ഡി.ജി.പി സുധേഷ് കുമാറിന്റെ...

പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം: പരിക്ക് ശരിവെച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്

കൊച്ചി: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസുകാരന്റെ പരിക്ക് ശരിവെച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്. എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പൊലീസ് ഡ്രൈവര്‍ ഗാവസ്‌കറിന്റെ കഴുത്തിലെ കശേരുക്കള്‍ക്ക് ചതവുള്ളതായി സ്‌കാനിംഗ് റിപ്പോര്‍ട്ട്.

കഴുത്തിന് പിറകില്‍ എ.ഡി.ജി.പിയുടെ മകള്‍ ഫോണുകൊണ്ട് ഇടിച്ചെന്നായിരുന്നു ഗാവസ്‌കറുടെ പരാതി. ഇത് ശരിവെക്കുന്നതാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.അതേസമയം പൊലീസിലെ ദാസ്യപ്പണി വാര്‍ത്തയായ സാഹചര്യത്തില്‍ ഡി.ജി.പി അടിയന്തിരയോഗം വിളിച്ചു. ഇന്ന് രാവിലെ 10 മണിക്കാണ് യോഗം. സംസ്ഥാന പൊലീസ് അസോസിയേഷന്‍ ഭാരവാഹികളുമായാണ് ഡി.ജി.പിയുടെ യോഗം.

നേരത്തെ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. സംഭവം അതീവ ഗുരുതരമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story by
Read More >>