പരീക്ഷയ്ക്കിടെ മിഴികള്‍ നനഞ്ഞു, കൈകകള്‍ വിറച്ചു, പിന്നെ പൊലീസിനൊരു കവിത എഴുതി

വെബ്‌ഡെസ്‌ക്: ''ആ പൊലീസുകാരക്കെ ഇത്രയും അറിവുള്ളവരാണോ, ഇത്രയും കട്ടിയേറിയ ചോദ്യങ്ങള്‍ക്ക് ഉത്തരമൊഴുതിയാണോ ഈ കാണുന്ന പൊലീസുകാരക്കെ പൊലീസായത്''. കഴിഞ്ഞ...

പരീക്ഷയ്ക്കിടെ മിഴികള്‍ നനഞ്ഞു, കൈകകള്‍ വിറച്ചു, പിന്നെ പൊലീസിനൊരു കവിത എഴുതി

വെബ്‌ഡെസ്‌ക്: ''ആ പൊലീസുകാരക്കെ ഇത്രയും അറിവുള്ളവരാണോ, ഇത്രയും കട്ടിയേറിയ ചോദ്യങ്ങള്‍ക്ക് ഉത്തരമൊഴുതിയാണോ ഈ കാണുന്ന പൊലീസുകാരക്കെ പൊലീസായത്''. കഴിഞ്ഞ ദിവസം പി.എസ്.സി നടത്തിയ സിവില്‍ പൊലീസ് പരീക്ഷയ്ക്കിടെയാണ് ഒരാള്‍ക്ക് പൊലീസാകാനുള്ള കഷ്ടപാട് മനസിലായത്. പിന്നീട് പൊലീസിനോടുള്ള ബഹുമാനവും സ്വന്തം നിസ്സഹായാവസ്ഥയും ചേര്‍ത്ത് റഫ് വര്‍ക്കിന് കിട്ടിയ സ്ഥലത്ത് ഒരു കവിതഴെയുതി. കളി പൊലീസിനോടായത് കൊണ്ട് കൈയ്യോടി പിടികൂടി കേരളാ പൊലീസിൻറെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലിട്ടു.

ചോദ്യപേപ്പര്‍ കണ്ട് കണ്ണു നിറയുന്നതും ഇത്രയും പാടുള്ള ഉത്തരങ്ങള്‍ എഴുതി പൊലീസായവരെ ഇനി കുററം പറയില്ലെന്നും അദ്ദേഹം കവിതയില്‍ വ്യക്തമാക്കുന്നു. രസകരമായതിനാലാണ് കവിത പങ്കുവെയ്ക്കുന്നതെന്നും എഴുതിയാളെ അറിയുമെങ്കില്‍ മെന്‍ഷന്‍ ചെയ്യാനും പൊലീസ് ആവശ്യപ്പെടുന്നുണ്ട്. ഈ കവിത കണ്ട് ആരും കവിത ഇങ്ങോട്ട് അയക്കേണ്ടെന്ന മുന്നറിയിപ്പും പൊലീസ് നല്‍കുന്നുണ്ട്.

പൊലീസിനയച്ച കവിതയുടെ പൂര്‍ണരൂപം

പി.എസ് .സി. കവിത..
-----------------------------
മിഴികൾ നിറയുന്നു
കൈകൾ വിറക്കുന്നു
തൊണ്ട ഇടറുന്നു
ആകെ വിറക്കുന്നു
അറിഞ്ഞിരുന്നില്ല ഞാൻ
പോലീസുകാർക്കിത്ര
അറിവുണ്ടെന്ന സത്യമേതും


ചോദ്യക്കടലാസു കൈകളിൽ
തന്നൊരു സാറിനും ശത്രുവിൻ രൂപഭാവം
ഇനിയൊരുനാളിലും പൊലീസുകാരെ
ഞാൻ കുറ്റമൊട്ടും പറയുകയില്ല.
ഇത്രയും പാടുള്ള ചോദ്യത്തിനുത്തരം
എഴുതിക്കയറിയവരാണ് പോലീസ്.


ഒന്നുമേ അറിയില്ല എങ്കിലും ഞാനിന്നു
എന്നിലെ ആവതുപോലെ എഴുതിയെ.
പണ്ടൊരു ചൊല്ലതു കേട്ടതുപോൽ
"കിട്ടിയാൽ കിട്ടി അല്ലെങ്കിൽ ചട്ടി"

Story by
Read More >>