അഭിമന്യുവിന്‍റെ കൊലയാളിയെ പൊലീസ് തിരിച്ചറിഞ്ഞു

കൊച്ചി: മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ. പ്രവർത്തകൻ അഭിമന്യൂവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍. സംഭവത്തില്‍ നേരിട്ട് പങ്കുള്ളവരും...

അഭിമന്യുവിന്‍റെ കൊലയാളിയെ പൊലീസ് തിരിച്ചറിഞ്ഞു

കൊച്ചി: മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ. പ്രവർത്തകൻ അഭിമന്യൂവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍. സംഭവത്തില്‍ നേരിട്ട് പങ്കുള്ളവരും പ്രതികളെ സഹായിച്ചവരുമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ ആറ് പേരെയാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തിരുന്നു. ഇന്നലെ പിടിയിലായ രണ്ട് എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് ഇന്ന് പുലര്‍ച്ചെ രേഖപ്പെടുത്തിയിരുന്നു. നവാസ്, ജഫ്രി എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

അതേസമയം അഭിമന്യൂവിനെ കുത്തിയത് സംഘത്തിലുള്ള മൂഹമ്മദ് ആണെന്നാണ് പോലീസ് നിഗമനം. മൊഴികള്‍ പരിശോധിച്ചതില്‍ നിന്നുമാണ് ഇത്തരത്തിലൊരു നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയായ മുഹമ്മദിനെ കൂടാതെ ഇതേ പേരുള്ള മറ്റൊരാൾ കൂടി സംഘത്തിൽ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി.

അധ്യാപകന്റെ കൈവെട്ട് കേസിലെ പ്രതികള്‍ക്ക് അഭിമന്യൂവിന്റെ കൊലപാതകവുമായി ബന്ധമുണ്ടോയെന്നും അന്വേഷണ സംഘം പരിശേധിക്കുന്നുണ്ട്. തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയതിന്റെ എട്ടാം വാര്‍ഷികമായിരുന്നു ജൂലായ് നാല്. കൈവെട്ട് കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതികള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും


Read More >>