യുവാവിനെ നഗ്നനാക്കി ലോക്കപ്പില്‍ മര്‍ദ്ദിച്ചെന്ന് പരാതി

കോഴിക്കോട്: അത്തോളിയില്‍ യുവാവിനെ പോലീസ് ലോക്കപ്പില്‍വെച്ച് നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി. ബാലുശ്ശേരി സ്വദേശി അനൂപിനെയാണ് പൊലീസ് ക്രൂരമായി...

യുവാവിനെ നഗ്നനാക്കി ലോക്കപ്പില്‍ മര്‍ദ്ദിച്ചെന്ന് പരാതി

കോഴിക്കോട്: അത്തോളിയില്‍ യുവാവിനെ പോലീസ് ലോക്കപ്പില്‍വെച്ച് നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി. ബാലുശ്ശേരി സ്വദേശി അനൂപിനെയാണ് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. പരിക്കേറ്റ അനൂപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്യാണവീട്ടില്‍ പോലീസുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അനൂപിനെ അറസ്റ്റ് ചെയ്തത്. തടയാന്‍ ചെന്ന തന്റെ ഭാര്യയെയും അമ്മയെയും പൊലീസ് അസഭ്യം പറഞ്ഞതായും അനൂപ് പറഞ്ഞു. നഗ്നനാക്കിയ ശേഷം സ്റ്റേഷനില്‍ ചുവരിനോട് ചേര്‍ത്ത് നിര്‍ത്തിയായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തെത്തുടര്‍ന്ന് അനൂപ് പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നു. അനൂപിന് മര്‍ദ്ദനമേറ്റതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ പക്ഷം.

Story by
Read More >>