വരാപ്പുഴ കസ്റ്റഡി മരണം; മൂന്നു പോലീസുകാര്‍ കസ്റ്റഡിയില്‍ 

കൊച്ചി: വരാപ്പുഴ പോലീസ് കസ്റ്റഡിയില്‍ യുവാവ് (ശ്രീജിത്ത്) മരിച്ച സംഭവത്തില്‍ മൂന്നു പോലീസുകാര്‍ കസ്റ്റഡിയില്‍. ആര്‍.ടി.എഫ് അംഗങ്ങളായ...

വരാപ്പുഴ കസ്റ്റഡി മരണം; മൂന്നു പോലീസുകാര്‍ കസ്റ്റഡിയില്‍ 

കൊച്ചി: വരാപ്പുഴ പോലീസ് കസ്റ്റഡിയില്‍ യുവാവ് (ശ്രീജിത്ത്) മരിച്ച സംഭവത്തില്‍ മൂന്നു പോലീസുകാര്‍ കസ്റ്റഡിയില്‍. ആര്‍.ടി.എഫ് അംഗങ്ങളായ സന്തോഷ്,ജിതിന്‍,സുമേഷ് എന്നിവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യ്ത് തുടങ്ങി. ശ്രീജിത്ത് മരിച്ച സംഭവത്തില്‍ പറവൂര്‍ സി.ഐ. ക്രിസ്പിന്‍ സാം, വരാപ്പുഴ എസ.്ഐ. ദീപക്, ഗ്രേഡ് എ.എസ.്ഐ സുധീര്‍, സിവില്‍ പൊലീസ് ഓഫീസര്‍ സന്തോഷ് എന്നിവരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.ക്രൈംബ്രാഞ്ച് ഐ.ജി എസ. ശ്രീജിത്തിന്റെ നേതൃത്വത്തിലുളള സംഘമാണ് വരാപ്പുഴ കസ്റ്റഡി മരണക്കേസ് അന്വേഷിക്കുന്നത്. വീട് ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ വരാപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് പോലീസിന്റെ മര്‍ദ്ദനത്തില്‍ മരണപ്പെടുകയായിരുന്നു.ശ്രീജിത്തടക്കമുളളവരെ കസ്റ്റഡിയില്‍ എടുത്തശേഷം നടത്തിയ പൊലീസ് നടപടികളില്‍ വീഴ്ചപറ്റിയെന്നാണ് വിലയിരുത്തല്‍.റൂറല്‍ ടൈര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) എന്നറിയപ്പെടുന്ന പോലീസ് സംഘമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ശ്രീജിത്തിനെ പിടിച്ചു കൊണ്ടു പോകുമ്പോള്‍ തന്നെ പോലീസുകാര്‍ മര്‍ദിച്ചതായി വീട്ടുകാര്‍ പറഞ്ഞിരുന്നു.

Read More >>