കൊച്ചിയിലെ വെടിവെപ്പ്: ലീനയെ ചോദ്യം ചെയ്‌തേക്കും

നഗരത്തിലെ കുറ്റവാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെയും പ്രതികളെ കുറിച്ച് ഒരു ധാരണയും പൊലീസിന് കിട്ടിയിട്ടില്ല. നടിയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനും ഇന്റര്‍നെറ്റ് കോളുകളെ കുറിച്ച് അന്വേഷണം നടത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.

കൊച്ചിയിലെ വെടിവെപ്പ്: ലീനയെ ചോദ്യം ചെയ്‌തേക്കും

കൊച്ചി: കൊച്ചിയിലെ നെയ്ല്‍ ആര്‍ട്ടിസ്ട്രിയെന്ന ബ്യൂട്ടി പാര്‍ലറിനു നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ ഉടമയും നടിയുമായ ലീന മരിയ പോളിനെ ചോദ്യം ചെയ്യും. അക്രമികളെ കണ്ടെത്താന്‍ ലീനയുടെ മൊഴികള്‍ കേസില്‍ നിര്‍ണായകമാണെന്നത് വിലയിരുത്തിയാണിത്. ഇപ്പോള്‍ ഹൈദരാബാദിലുള്ള ലീനയോട് ഉടന്‍ കൊച്ചിയിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നഗരത്തിലെ കുറ്റവാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെയും പ്രതികളെ കുറിച്ച് ഒരു ധാരണയും പൊലീസിന് കിട്ടിയിട്ടില്ല. നടിയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനും ഇന്റര്‍നെറ്റ് കോളുകളെ കുറിച്ച് അന്വേഷണം നടത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.

മുംബൈ അധോലോക നായകന്‍ രവി പൂജാരിയുടെ പേരില്‍ ഭീഷണി വന്നതായി നടി വ്യക്തമാക്കിയിരുന്നു. ഈ ഭീഷണി സന്ദേശങ്ങളുടെ ഉറവിടവും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, കേസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ മുംബൈ പൊലീസിന് കൈമാറാന്‍ പൊലീസ് ആലോചിക്കുന്നുണ്ട്.

Read More >>