സുരക്ഷാ വീഴ്ച: പൊലീസി​ൻെറ വയർലെസ്​ സന്ദേശങ്ങൾ ചോർന്നു

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരുവനന്തപുരത്ത് സന്ദര്‍ശനം നടത്തുന്നതിനിടെ ഗുരതര സുരക്ഷാ വീഴ്ച. പൊലീസി​ൻെറ വയർലെസ്​ സന്ദേശങ്ങൾ...

സുരക്ഷാ വീഴ്ച: പൊലീസി​ൻെറ വയർലെസ്​ സന്ദേശങ്ങൾ ചോർന്നു

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരുവനന്തപുരത്ത് സന്ദര്‍ശനം നടത്തുന്നതിനിടെ ഗുരതര സുരക്ഷാ വീഴ്ച. പൊലീസി​ൻെറ വയർലെസ്​ സന്ദേശങ്ങൾ ചോർന്നു​. ഇതുമായി ബന്ധപ്പെട്ട് കരമനയിലെ സ്വകാര്യ സ്ഥാപനത്തിലെ വയർലെസ്​ സെറ്റുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ വയർലെസ്​ സെറ്റിൽ പൊലീസി​​​ൻെറ രഹസ്യ സന്ദേശങ്ങളെത്തിയതായാണ് റിപ്പോർട്ടുകൾ.

പൊലീസി​​ൻെറ ടെലികമ്മ്യൂണിക്കേഷൻ​ സെല്ലാണ്​​ വീഴ്​ച കണ്ടെത്തിയത്​. ബൈക്ക്​ റൈഡും​ ട്രക്കിങ്ങും സംഘടിപ്പിക്കുന്ന കരമനയിലെ ‘ഒാഫ്​ റോഡ്’​ എന്ന സ്ഥാപനം റേസിങ്ങുമായി ബന്ധപ്പെട്ട് ഉപയോഗത്തിന്​ വേണ്ടിയാണ്​ വയർലെസുകൾ വാങ്ങിയത്​. ഇതിലൂടെയാണ്​ ​പൊലീസ്​ കൈമാറിയ വിവരങ്ങർ ചോർന്നതെന്നും റിപ്പോർട്ടുകളുണ്ട്​. പൊലീസി​​െൻറയും സ്ഥാപനത്തി​​ൻെറയും വയർലെസ്​ ഫ്രീക്വൻസി ഒന്നാണെന്നും കണ്ടെത്തി.

അതേസമയം സന്ദേശങ്ങൾ ചോർന്നിട്ടില്ലെന്ന്​ പൊലീസ്​ പറഞ്ഞു. സ്ഥാപനത്തിൽ പൊലീസ്​ പരിശോധന നടത്തി. തായ്​ലൻഡിൽ നിന്നാണ് ഇവർ​ വയർലസ്​ സെറ്റുകൾ എത്തിച്ചത്​. വിവരങ്ങൾ ചോരുന്നുണ്ടെന്ന്​ മനസ്സിലാക്കിയ ഉദ്യോഗസ്ഥർ അന്വേഷണം നടത്തുകയും സംഭവം വെളിച്ചത്താവുകയുമായിരുന്നു​​.

Story by
Read More >>