രാഷ്ട്രീയകൊലയില്‍ വധശിക്ഷ

Published On: 2018-04-21T12:00:00+05:30
രാഷ്ട്രീയകൊലയില്‍ വധശിക്ഷ

ആലപ്പുഴ: രാഷ്ട്രീയ കൊലയില്‍ സി.പി.എം പ്രവര്‍ത്തകന് വധശിക്ഷ. സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി ആര്‍.ബൈജുവിനാണ് ആലപ്പുഴ ഫാസ്റ്റ് ട്രക്ക്‌ കോടതി വധശിക്ഷ വിധിച്ചത്. 2009 ല്‍ ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായിരുന്ന ദിവാകരനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ശിക്ഷ വിധിച്ചത്. മറ്റ് അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചു. വി.സുജിത്, എം.സതീഷ്‌കുമാര്‍, പി.പ്രവീണ്‍, എം.ബെന്നി, സേതുകുമാര്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ട പ്രതികള്‍.കയര്‍ തടുക്ക വില്‍പ്പന സംബന്ധിച്ച തര്‍ക്കമാണ് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായിരുന്ന കെ.എസ്. ദിവാകരന്(56) നേരെ നടന്ന ആക്രമണത്തിലും പിന്നീട് മരണത്തിലും കലാശിച്ചത്. ആക്രമികള്‍ ദിവാകരനെയും തടയാന്‍ ശ്രമിച്ച ഭാര്യ രശ്മിയെയും ഉപദ്രവിച്ചിരുന്നു. തലക്ക് ആടിയേറ്റതാണ് ദിവാകരന്‍ മരണപ്പെടാന്‍ കാരണം. സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിയും ചേര്‍ത്തല നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു മുഖ്യപ്രതി ആര്‍.ബൈജു. വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ റിമാന്‍ഡിലാണ്.

Top Stories
Share it
Top