മലപ്പുറത്ത് സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു

തിരൂര്‍: മലപ്പുറത്ത് 24 മണിക്കൂറിനിടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കൂട്ടായി അരയന്‍കടപ്പുറം കുറിയന്‍ പുരയ്ക്കല്‍ ഇസ്മായില്‍(39) ആണ്...

മലപ്പുറത്ത് സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു

തിരൂര്‍: മലപ്പുറത്ത് 24 മണിക്കൂറിനിടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കൂട്ടായി അരയന്‍കടപ്പുറം കുറിയന്‍ പുരയ്ക്കല്‍ ഇസ്മായില്‍(39) ആണ് ഇന്ന് രാവിലെ വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ മുസ്‌ലിം ലീഗ് ആണെന്ന് സിപിഐഎം ആരോപിച്ചു. ഇരുകാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇസ്മായിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പറവണ്ണയിലുണ്ടായ സംഘര്‍ഷത്തില്‍ തേവര്‍ കടപ്പുറം പുളിങ്ങോട്ട് ഹനീഫയുടെ മകന്‍ അസ്‌കതാര്‍ (22), ഉണ്ണ്യാപ്പന്റെ പുരയ്ക്കല്‍ ലത്തീഫിന്റെ മകന്‍ സൗഫീര്‍ (25) എന്നിവര്‍ക്ക് വെട്ടേറ്റിരുന്നു. അതിന്റെ തുടര്‍ച്ചയാണ്് ഇസ്മായിലിന്റെ നേര്‍ക്കുള്ള ആക്രമണമെന്ന് കരുതുന്നു.

Read More >>