സുരേഷ് ഗോപിക്കും അമലപോളിനും എതിരെ കുറ്റപത്രം

Published On: 2018-06-17T12:15:00+05:30
സുരേഷ് ഗോപിക്കും  അമലപോളിനും എതിരെ കുറ്റപത്രം

തിരുവനന്തപുരം: പുതുച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്തു നികുതി തട്ടിച്ചുവെന്ന കേസിൽ നടനും എം.പിയുമായ സുരേഷ് ഗോപിക്കും നടി അമലപോളിനുമെതിരായ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്. റജിസ്ട്രേഷനു വേണ്ടി ഇരുവരും നൽകിയ തെളിവുകള്‍ വ്യാജമാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നും വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

കേസുമായി സഹകരിക്കാനും ഇരുവരും തയ്യാറായിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുകയും അമല പോളിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇരുവരും നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് നേരത്തെ തന്നെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

നികുതിവെട്ടിപ്പു നടത്തിയ വാഹന ഉടമകള്‍ക്ക് പിഴ അടച്ച് കേരള റജിസ്ട്രേഷനിലേക്ക് മാറ്റാനുള്ള അവസരം ഗതാഗത വകുപ്പ് നല്‍കിയിരുന്നു. അത് അനുസരിക്കാത്തവര്‍ക്കെതിരെയാണ് നടപടിക്കു നീങ്ങുന്നത്. അതേസമയം പിഴയടച്ചതിനാല്‍ നടന്‍ ഫഹദ് ഫാസിലിനെതിരായ നടപടി പിന്നീട് തീരുമാനിക്കും. വെട്ടിപ്പു നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്നു 17.68 ലക്ഷം രൂപ നടൻ ഫഹദ് നികുതി അടച്ചിരുന്നു.

Top Stories
Share it
Top