തന്റെ വോട്ടുപോയത് ബി.ജെ.പിക്ക് തന്നെ; വീണ്ടും വോട്ടുചെയ്യാന്‍ അനുമതി വേണമെന്ന യുവതി

കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ വേണ്ടിയാണ് എത്തിയത്. തനിക്ക് വീണ്ടും അവസരം തരണമെന്നും കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നും യുവതി ആവശ്യപ്പെട്ടു.

തന്റെ വോട്ടുപോയത് ബി.ജെ.പിക്ക് തന്നെ;  വീണ്ടും വോട്ടുചെയ്യാന്‍ അനുമതി വേണമെന്ന യുവതി

വോട്ടിങ് മെഷീനില്‍ കോണ്‍ഗ്രസിന് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ബി.ജെ.പിക്കാണ് പോയതെന്നും അത് താന്‍ വ്യക്തമായി കണ്ടതാണെന്നും കോവളം ചൊവ്വര 151 ാം ബൂത്തിലെ വോട്ടറായ യുവതി.

വോട്ട് ചെയ്തപ്പോള്‍ ആദ്യം ബട്ടണ്‍ വര്‍ക്കായില്ലെന്നും പിന്നീട് ഉദ്യോഗ്ഥര്‍ വന്ന പ്രസ് ചെയതപ്പോള്‍ ആ വോട്ട് നേരെ താമരയ്ക്കാണ് പോയതെന്നും യുവതി പറഞ്ഞു. വി.വി. പാറ്റിലും മെഷീനിലും താമരയാണ് വന്നത്. വി.വി. പാറ്റ് രസീത് വ്യക്തമായി കണ്ടു. അവരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ പോയ്ക്കാളാനായിരുന്നു പറഞ്ഞത്. പുറത്ത് വന്ന് എന്റെ ഭര്‍ത്താവിനടുത്ത് പരാതി പറഞ്ഞു. ഭര്‍ത്താവ് മറ്റുള്ളവരോടും കാര്യം പറയുകയായിരുന്നു.

കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ വേണ്ടിയാണ് എത്തിയത്. തനിക്ക് വീണ്ടും അവസരം തരണമെന്നും കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നും യുവതി ആവശ്യപ്പെട്ടു.

തിരുവനന്തപുരം കോവളം ചെവ്വരയില്‍ കൈപ്പത്തിക്ക് വോട്ട് ചെയ്തപ്പോഴും കണ്ണൂര്‍ അഴിക്കോട് മണ്ഡലത്തിലെ പാപ്പിനിശ്ശേരിയില്‍ ചുറ്റിക അരിവാള്‍ നക്ഷത്രത്തിന് വോട്ട് ചെയ്തപ്പോഴുമാണ് താമര ചിഹ്നത്തില്‍ ലൈറ്റ് തെളിഞ്ഞത്. അതേ സമയം കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവുണ്ടായി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കളക്ടര്‍ കെ. വാസുകി പറഞ്ഞു. ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണെന്നും ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും വാസുകി പറഞ്ഞു. കളക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം വോട്ട് മാറിയിട്ടില്ലെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറും പറഞ്ഞിരുന്നു.

Read More >>