എസ്റ്റേറ്റ് തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു;നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുന്നു

Published On: 2018-06-16T10:30:00+05:30
എസ്റ്റേറ്റ് തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു;നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുന്നു

ഇടുക്കി:രാജാക്കാട് പൂപ്പാറക്ക് സമീപം മൂലത്തറയില്‍ മധ്യവയസ്‌കനെ കാട്ടാന ചവിട്ടി കൊന്നു. പുതുപ്പാറ എസ്റ്റേറ്റിലെ വേലന്‍ (55) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വേലന്റെ മൃതദേഹവുമായി ദേശീയ പാത ഉപരോധിക്കുന്നു.ഇന്നുരാവിലെ എട്ടോടെയാണ് സംഭവം. ഏലതോട്ടത്തില്‍ പണിയെടുക്കുന്നതിനിടെ കാട്ടാനയുടെ മുന്‍പില്‍ അകപ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു. ശാന്തന്‍പാറ പോലീസും വനപാലകരും സ്ഥലത്തെത്തിയിട്ടുണ്ട്. മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്.

Top Stories
Share it
Top