പോസ്റ്റര്‍ വിവാദം:നിലപാടില്‍ ഉറച്ച് വിജയ് ബാബു

Published On: 24 May 2018 10:30 AM GMT
പോസ്റ്റര്‍ വിവാദം:നിലപാടില്‍ ഉറച്ച് വിജയ് ബാബു

കൊച്ചി: പുതിയ സിനിമയിലേക്ക് നായകനെത്തേടി ഫ്രൈഡേ ഫിലിം ഹൗസ് പുറത്തിറക്കിയ പരസ്യത്തിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ പ്രതികരണവുമായി ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമസ്ഥനും നടനും നിര്‍മാതാവുമായ വിജയ് ബാബു.

വെളുത്ത് സുന്ദരനായ നായകനെ തേടുന്നുവെന്ന പരാമര്‍ശമാണ് വിവാദമായത്. ഞാന്‍ നിര്‍മിക്കുന്ന ചിത്രത്തിലെ ഒരു കഥാപാത്രം മാത്രമാണ് അത്. ആ സിനിമയില്‍ ഏകദേശം ഇരുപത്തിയഞ്ചോളം പുതുമുഖതാരങ്ങളുണ്ട്. ഈ കഥാപാത്രത്തെ മാത്രമല്ല മറ്റു 24 ആളുകളെയും തേടുന്നുണ്ട്. ആ കഥാപാത്രത്തിന് വേണ്ട സവിശേഷതകളെക്കുറിച്ചാണ് കാസ്റ്റിങ് കോളില്‍ എഴുതിയിരിക്കുന്നത്. ഞാനിപ്പോഴും അതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു വിജയ് ബാബു പ്രതികരിച്ചു.

നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ണവിവേചനത്തിന്റെ പ്രതിഫലനമാണ് ഈ പോസ്റ്റെന്ന് സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഫ്രൈഡേ ഫിലിം ഹൗസ് പോലുള്ള ഒരു വലിയ നിര്‍മാണ കമ്പനി നിറത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ഏറെ അപലപനീയമാണെന്നും വിമര്‍ശകര്‍ പറഞ്ഞു.


<>

Top Stories
Share it
Top