യുഡിഎഫ്​ കൺവീനറായി തുടരാൻ പ്രാപ്​തൻ: പി പി തങ്കച്ചൻ

കൊച്ചി: കോൺഗ്രസിലെ യുവ എംഎൽഎമാർക്ക്​ മറുപടിയായി യുഡിഎഫ്​ കൺവീനർ പി പി തങ്കച്ചൻ. താൻ ഇപ്പോൾ വഹിക്കുന്ന സ്ഥാനത്ത്​ തുടരാൻ പ്രാപ്​തനാണെന്നായിരുന്നു...

യുഡിഎഫ്​ കൺവീനറായി തുടരാൻ പ്രാപ്​തൻ: പി പി തങ്കച്ചൻ

കൊച്ചി: കോൺഗ്രസിലെ യുവ എംഎൽഎമാർക്ക്​ മറുപടിയായി യുഡിഎഫ്​ കൺവീനർ പി പി തങ്കച്ചൻ. താൻ ഇപ്പോൾ വഹിക്കുന്ന സ്ഥാനത്ത്​ തുടരാൻ പ്രാപ്​തനാണെന്നായിരുന്നു തങ്കച്ച​ന്റെ മറുപടി. യുഡിഎഫ്​ കൺവീനർ സ്ഥാനത്ത്​ നിന്ന്​ മാറി നിൽക്കണമെന്ന കോൺഗ്രസിലെ യുവ എംഎൽഎമാരുടെ ആവശ്യത്തോട്​ പ്രതികരിക്കുകയായിരുന്നു തങ്കച്ചൻ.

അതിനിടെ കോൺഗ്രസ്​ നേതാവ്​ കെ.സുധാകരൻ പി പി തങ്കച്ചനുമായി കൂടികാഴ്​ച നടത്തി. തങ്കച്ച​ൻറെ വസതിയിലായിരുന്നു കൂടികാഴ്​ച. കോൺഗ്രസിലെ യുവ എംഎൽഎമാരായ ഷാഫി പറമ്പിൽ, വി ടി ബൽറാം, അനിൽ അക്കര, ഹൈബി ഇൗഡൻ തുടങ്ങിയവരായിരുന്നു പി പി തങ്കച്ചനും, പി ജെ കുര്യനും മാറി നിൽക്കണമെന്ന്​ ആവശ്യപ്പെട്ടത്​. പാർട്ടി പറഞ്ഞാൽ മാറാൻ തയ്യാറാണെന്നായിരുന്നു കുര്യ​ൻ്റെ മറുപടി.