എഴുത്തുകാരുമായി പ്രകാശ് കാരാട്ട് ചര്‍ച്ച നടത്തി

കോഴിക്കോട്: എഴുത്തുകാരും പരിസ്ഥിതി പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ചര്‍ച്ച നടത്തി....

എഴുത്തുകാരുമായി പ്രകാശ് കാരാട്ട് ചര്‍ച്ച നടത്തി

കോഴിക്കോട്: എഴുത്തുകാരും പരിസ്ഥിതി പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ചര്‍ച്ച നടത്തി. ഇന്നുരാവിലെ 11 മുതല്‍ ഒന്നുവരെ ഹൈസണ്‍ ഹോട്ടലില്‍ നടന്ന ചര്‍ച്ചയില്‍ ഫാഷിസം, കോണ്‍ഗ്രസ്സ് ബന്ധം, ജാതി രാഷ്ട്രീയം തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് പ്രകാശ് കാരാട്ട് മറുപടി നല്‍കി.

കോണ്‍ഗ്രസ്സിനെ സഖ്യകക്ഷിയായി സ്വീകരിക്കാതെ തന്നെ ഉചിതമായ ഇടങ്ങളില്‍ ധാരണയുണ്ടാക്കി മുഖ്യശത്രുവായ ബിജെപിയെ പരാജയപ്പെടുത്തുക എന്നതായിരിക്കും 2019ലെ സിപിഎം തന്ത്രം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പുതിയ തലമുറയില്‍ പ്രത്യയശാസ്ത്ര അവബോധം വളര്‍ത്തിയെടുക്കാനുള്ള സംരംഭങ്ങള്‍ തുടങ്ങുമെന്ന് കാരാട്ട് വ്യക്തമാക്കി. നാനാദിക്കുകളിലേക്കാവശ്യമായ കേഡറുകളെ പരിശീലിപ്പിച്ച് ജനങ്ങളുടെ വ്യത്യസ്ത മണ്ഡലങ്ങളില്‍ പ്രതിസന്ധിഘട്ടത്തില്‍ സേവനമനുഷ്ടിക്കാനുള്ള കേന്ദ്രീകൃത നീക്കം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പത്രലേഖകരെയും മാധ്യമപ്രവര്‍ത്തകരെയും ഒഴിവാക്കിയായിരുന്നു ചര്‍ച്ച. കെപി രാമനുണ്ണി, ഖദീജ മുംതാസ്, ഡോ. എ അച്യുതല്‍, പികെ പാറക്കടവ്, ഡോ. വി സുകുമാരന്‍, ഐസക് ഈപ്പന്‍, ഡോ. എന്‍എം സണ്ണി, ഡോ. പി സുരേഷ്, ഒപി സുരേഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.

Story by
Read More >>