പ്രണബ് മുഖര്‍ജിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്; ആര്‍.എസ്.എസ് ക്യാമ്പില്‍ പങ്കെടുക്കരുതെന്ന് ആവശ്യം

തിരുവനന്തപുരം: ആര്‍.എസ്.എസിന്റെ പ്രചാരക് ക്യാമ്പില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പ്രതിപക്ഷ നേതാവ് രമേശ്...

പ്രണബ് മുഖര്‍ജിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്; ആര്‍.എസ്.എസ് ക്യാമ്പില്‍ പങ്കെടുക്കരുതെന്ന് ആവശ്യം

തിരുവനന്തപുരം: ആര്‍.എസ്.എസിന്റെ പ്രചാരക് ക്യാമ്പില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ആര്‍.എസ്.എസ് ശ്രമമെന്ന് ചെന്നിത്തല പറഞ്ഞു. പ്രണബ് മുഖര്‍ജിയുമായി ഒരുപാട് നാളത്തെ ബന്ധം ഉണ്ടെന്നും അദ്ദേഹത്തിന്റെ തീരുമാനത്തില്‍ ആശ്ചര്യപ്പെട്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.


മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി ജൂണ്‍ ഏഴിന് നടക്കുന്ന ആര്‍.എസ്.എസ് 'പ്രചാരക' ക്യാമ്പിന്റെ സമാപനത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. നാഗപൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ആര്‍.എസ്.എസിന്റെ ഭാഗത്ത് നിന്നും പ്രണബ് മുഖര്‍ജിക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ട്. നേരത്തെ രാഷ്ട്രപതിയായിരിക്കെ പ്രണബ് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന് രാഷ്ട്രപതി ഭവനില്‍ വിരുന്നൊരുക്കിയിരുന്നു.

Read More >>