മരിക്കേണ്ടി വന്നാലും വീട്ടിൽ നിന്നിറങ്ങില്ല: പ്രീത ഷാജി നിരാഹാര സമരം തുടങ്ങി

കൊച്ചി: രണ്ട് ലക്ഷം രൂപ വായ്പക്ക് ജാമ്യം നിന്നതിന്റെ പേരിൽ ജപ്തിക്കിരയായി കുടിയിറക്ക് ഭീഷണി നേരിടുന്ന പ്രീത ഷാജി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി....

മരിക്കേണ്ടി വന്നാലും വീട്ടിൽ നിന്നിറങ്ങില്ല: പ്രീത ഷാജി നിരാഹാര സമരം തുടങ്ങി

കൊച്ചി: രണ്ട് ലക്ഷം രൂപ വായ്പക്ക് ജാമ്യം നിന്നതിന്റെ പേരിൽ ജപ്തിക്കിരയായി കുടിയിറക്ക് ഭീഷണി നേരിടുന്ന പ്രീത ഷാജി
അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ഇടപ്പള്ളി മനാത്തുപാടത്തെ വീട്ടിലെ സമരപ്പന്തലിലാണ് നിരാഹാര സമരം.
മനുഷ്യാവകാശ സംഘടനകൾ 'കേരളം പ്രീത ഷാജിക്കൊപ്പം' എന്ന മുദ്രാവാ ക്യവുമായി നടത്തിയ ഐക്യദാർഢ്യ സമ്മേളനത്തിൽ വെച്ചാണ് നിരാഹാര സമരം തുടങ്ങിയത്.

പി ടി തോമസ് എംഎൽഎ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. പ്രീതാ ഷാജിയെയും കുടുംബത്തെയും ഇറക്കിവിടാൻ അനുവദിക്കില്ലെന്ന് പി ടി തോമസ് പറഞ്ഞു. റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് ഇവരുടെ കിടപ്പാടം തട്ടിയെടുക്കാൻ കഴിയുമെന്ന് മോഹിക്കണ്ട. മുഖ്യമന്ത്രി ഇടപെട്ട് പ്രീതയുടെ കുടംബത്തെ തെരുവിലിറക്കുന്ന സാഹചര്യത്തെ തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഹൈബി ഈഡൻ എം എൽഎ, സി ആർ നീലകണ്ഠൻ, കെഎസ് ഹരിഹരൻ, സിഎസ് മുരളി, എൻ സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു. "മരിക്കേണ്ടി വന്നാലും ഇന വീട്ടിൽ നിന്ന് ഇറങ്ങുന്ന പ്രശ്നമില്ല, " പ്രീത ഷാജി പറഞ്ഞു.

Read More >>