പേരാമ്പ്രയില്‍ എസ്.ഡി.പി.ഐ ഓഫീസിന് നേരെ കല്ലേറ്

Published On: 17 July 2018 9:15 AM GMT
പേരാമ്പ്രയില്‍ എസ്.ഡി.പി.ഐ ഓഫീസിന് നേരെ കല്ലേറ്

പേരാമ്പ്ര: പേരാമ്പ്രയില്‍ എസ്ഡിപിഐ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്. ഇന്ന് ഉച്ചക്ക് 12.30 ഓടെ പേരാമ്പ്ര ട്രാഫിക് സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന ഓഫീസിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ഓഫീസിന്റെ ജനല്‍ ചില്ല് പൊട്ടിയിട്ടുണ്ട്.

താഴത്തെ നിലയിലുള്ള ജ്വല്ലറി വര്‍ക്ക് ഷോപ്പിന്റെ ഷര്‍ട്ടറുകള്‍ക്കു നേരെയും കല്ലേറ് നടന്നു. എസ്എഫ്ഐ നേതാവ് വിഷ്ണുവിന് വെട്ടേറ്റതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തില്‍ നിന്നുള്ള ചിലരാണ് കല്ലെറിഞ്ഞതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ കെ.പി. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തിയതിനെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.

Top Stories
Share it
Top