കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ

ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മിസോറാം ​ഗവർണറാകും. നിലവിലെ ഗവർണർ ലെഫ്.ജനറൽ നി‍ർഭയ് ശർമയുടെ കാലാവാധി ഈ മാസം 28 ന് അവസാനിക്കും. ഈ...

കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ

ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മിസോറാം ​ഗവർണറാകും. നിലവിലെ ഗവർണർ ലെഫ്.ജനറൽ നി‍ർഭയ് ശർമയുടെ കാലാവാധി ഈ മാസം 28 ന് അവസാനിക്കും. ഈ ഒഴിവിലേക്കാണ് കുമ്മനത്തിന്റെ നിയമനമെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു.


മിസോറാമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കുമ്മനം രാജശേഖരന്റെ നിയമനം. 2015 ലാണ് കുമ്മനം രാജശേഖരന്‍ ബിജെപിയുടെ സംസ്ഥാന
അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. 57കാരനായ കുമ്മനം മിസോറാം ഗവര്‍ണറായി ചുമലയേറ്റെടുക്കുന്നതിലൂടെ കേരളത്തില്‍ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെ നിയമിക്കും.

കോട്ടയം കുമ്മനം സ്വദേശിയായ രാജശേഖരൻ 1987ൽ ഹിന്ദുമുന്നണി സ്ഥാനാർത്ഥിയായി തിരുവനന്തപുരം ഈസ്റ്റിൽ മൽസരിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷനായിരുന്നു. പിന്നീട് സംഘ് പ്രചാരകനായി. കഴിഞ്ഞ തവണ നിയമസഭയിലേക്ക് വട്ടിയൂർക്കാവിൽ നിന്നു മത്സരിച്ചു.

Read More >>