രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിൽ

Published On: 2018-08-05 12:45:00.0
രാഷ്ട്രപതി രാംനാഥ്  കോവിന്ദ് കേരളത്തിൽ

തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. ഞായറാഴ്ച വൈകുന്നേരം ആറു മണിയോടെ എത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണിറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഏഴിന് തിരിച്ചുപോകും.

ഞായറാഴ്ച അദ്ദേഹം രാജ്ഭവനില്‍ താമസിക്കും. തിങ്കളാഴ്ച 12-ന് നിയമസഭയില്‍ 'ജനാധിപത്യത്തിന്റെ ഉത്സവം' ഉദ്ഘാടനം ചെയ്യും. നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നതാണ് സമ്മേളനം. അന്ന് വൈകുന്നേരം കൊച്ചിയിലേക്ക് പോകും.

ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ബോള്‍ഗാട്ടി പാലസില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കുമൊപ്പം പ്രഭാതഭക്ഷണ സത്കാരത്തില്‍ പങ്കെടുക്കും. 11.30-ന് തൃശ്ശൂര്‍ സെയ്ന്റ് തോമസ് കോളേജിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗുരുവായൂരിലേക്ക് പുറപ്പെടും. ക്ഷേത്രദര്‍ശനത്തിനുശേഷം 4.30-ന് കൊച്ചി വഴി ഡല്‍ഹിയിലേക്ക് പോകും.

Top Stories
Share it
Top