രാഷ്‌ട്രപ​തി ഇന്നു കേ​ര​ള​ത്തി​ൽ 

Published On: 2018-08-05 02:45:00.0
രാഷ്‌ട്രപ​തി ഇന്നു കേ​ര​ള​ത്തി​ൽ 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​ഷ്‌​​ട്ര​​പ​​​തി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദ് മൂ​​​ന്നു​​​ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തും. ഇ​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​യ​​​ര്‍​ഫോ​​​ഴ്‌​​​സ് ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ ഏ​​​രി​​​യ​​​യി​​​ല്‍ പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ലെ​​​ത്തു​​​ന്ന രാ​​ഷ്‌​​ട്ര​​പ​​​തി, രാ​​​ത്രി രാ​​​ജ്ഭ​​​വ​​​നി​​​ല്‍ ത​​​ങ്ങും. നാ​​​ളെ രാ​​​വി​​​ലെ 11ന് ​​​നി​​​യ​​​മ​​​സ​​​ഭാ സ​​​മു​​​ച്ച​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ‘ഫെ​​​സ്റ്റി​​​വ​​​ല്‍ ഓ​​​ണ്‍ ഡെ​​​മോ​​​ക്ര​​​സി’ പ​​​രി​​​പാ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

വൈ​​​കു​​​ന്നേ​​​രം 5.30ന് ​​​പ്ര​​​ത്യേ​​​ക​​​വി​​​മാ​​​ന​​​ത്തി​​​ല്‍ കൊ​​​ച്ചി​​​യി​​​ലേ​​​ക്കു തി​​​രി​​​ക്കും. എ​​​റ​​​ണാ​​​കു​​​ളം ഗ​​​സ്റ്റ് ഹൗ​​​സി​​​ല്‍ അ​​ന്നു വൈ​​​കു​​​ന്നേ​​​രം ത​​​ങ്ങി​​​യ ​ശേ​​​ഷം ഏ​​​ഴി​​​നു രാ​​​വി​​​ലെ ഒ​​​ന്‍​പ​​​തി​​​നു ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സു​​​മാ​​​യും ജ​​​ഡ്ജി​​​മാ​​​രു​​​മാ​​​യും പ്രാ​​​ത​​​ല്‍ കൂ​​​ടി​​​ക്കാ​​​ഴ്ച ബോ​​​ള്‍​ഗാ​​​ട്ടി പാ​​​ല​​​സി​​​ല്‍ ന​​​ട​​​ത്തും. തു​​​ട​​​ര്‍​ന്ന് രാ​​​വി​​​ലെ 10.10ന് ​​​ഹെ​​​ലി​​​കോ​​​പ്റ്റ​​​ര്‍ മു​​​ഖേ​​​ന തൃ​​​ശൂ​​​രി​​​ലേ​​​ക്കു തി​​​രി​​​ക്കും.

രാ​​​വി​​​ലെ 11ന് ​​​തൃ​​​ശൂ​​​ര്‍ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജി​​​ന്‍റെ ശതാബ്ദി ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. അ​​​വി​​​ടെ​​നി​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12.30നു ഗു​​​രു​​​വാ​​​യൂ​​​രി​​​ലെ​​​ത്തും. ഗു​​​രു​​​വാ​​​യൂ​​​ര്‍ ക്ഷേ​​​ത്ര​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നു​ ശേ​​​ഷം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 2.45ന് ​​​ കൊ​​​ച്ചി​​​യി​​​ലെ​​​ത്തി ഡ​​​ല്‍​ഹി​​​യി​​​ലേ​​​ക്കു തി​​​രി​​​ക്കും.

Top Stories
Share it
Top