കട്ടിപ്പാറ ദുരന്തം: സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം

കോഴിക്കോട്: കരിഞ്ചോല ഉള്‍പ്പെടെ കട്ടിപ്പാറ ഗ്രമപഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും...

കട്ടിപ്പാറ ദുരന്തം: സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം

കോഴിക്കോട്: കരിഞ്ചോല ഉള്‍പ്പെടെ കട്ടിപ്പാറ ഗ്രമപഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ആശ്രിതര്‍ക്ക് ജോലിയും ഉറപ്പാക്കുന്ന പ്രത്യേക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് കട്ടിപ്പാറ യുഡിഎഫ് കമ്മറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൃഷിഭൂമിയും കാര്‍ഷിക വിളകളും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ഇതുവരെ പ്രഖ്യാപിക്കപ്പെട്ടില്ല. മരണപ്പെട്ടവര്‍രുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം ഇതുവരെ കിട്ടിയില്ല.

ദുരന്തനിവാരണ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി എംഎല്‍എയുടെ നേതൃത്വത്തില്‍ രൂപികരിക്കപ്പെട്ട ഉദ്യോഗസ്ഥ, ജനപ്രതിനിധി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ കമ്മറ്റി ഇതുവരെ വിളിച്ചുചേര്‍ക്കാത്തത് ദുരൂഹമാണെന്നും ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തിരമായി സര്‍വ്വ കക്ഷിയോഗം വിളിച്ചു ചേര്‍ക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാപഞ്ചായത്ത് മെമ്പര്‍ നജീബ് കാന്തപുരം, കട്ടിപ്പാറ മുന്‍ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസ്, യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ ഒ.കെ.എം കുഞ്ഞി, കണ്‍വീനര്‍ അനില്‍ ജോര്‍ജ്, ട്രഷറര്‍ സലീം പുല്ലടി, എ.ടി ഹാരിസ്, മുഹമ്മദ് ഷാഹിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Story by
Read More >>