അക്രമി പെട്രോളൊഴിച്ച് തീകൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ മരിച്ചു

Published On: 14 July 2018 3:30 AM GMT
അക്രമി പെട്രോളൊഴിച്ച് തീകൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ മരിച്ചു

കോഴിക്കോട്: ബൈക്കിലെത്തിയ അഞ്ജാതൻ പെട്രോളൊഴിച്ച് തീവെച്ച സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ മരിച്ചു. മലബാര്‍ ഫൈനാന്‍സിയേഴ്സ്' ഉടമ കുപ്പായക്കോട് ഒളവക്കുന്നേല്‍ പി.ടി. കുരുവിളയാണ് (ഷാജു കുരുവിള-53) പുലര്‍ച്ചെ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വെള്ളിയാഴ്ചയാണ് മുളകുപൊടി എറിഞ്ഞശേഷം പെട്രോളൊഴിച്ച് തീയിട്ടത്. അക്രമി ഓടി രക്ഷപ്പെട്ടു.ദേശീയ പാതയോരത്ത് ഇരുനിലക്കെട്ടിടത്തിന്റെ മുകള്‍നിലയിലെ സ്ഥാപനത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സംഭവം. ഈസമയം കുരുവിള മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. ദേഹത്ത് തീപടര്‍ന്ന കുരുവിള, പുറത്ത് വരാന്തയിലൂടെ ഓടി കെട്ടിടത്തിനു മുകളില്‍നിന്ന് താഴേക്ക് ചാടി. റോഡരികിലെ ഓവുചാലിലേക്ക് വീണ ഇദ്ദേഹത്തെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു.

താമരശേരി സിഐ ടി.എ. അഗസ്റ്റിനാണ് അന്വേഷണ ചുമത. സിഐയുടെ നേതൃത്വത്തില്‍ പോലീസ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോട്ടത്തിന് ശേഷം മൃത്ദേഹം വിട്ടുനല്‍കും. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സ്ഥാപനത്തില്‍ സ്വര്‍ണം പണയം വെയ്ക്കാനെത്തിയ വ്യക്തിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നുവരുന്നതെന്ന പോലീസ് പറഞ്ഞു.

Top Stories
Share it
Top