സ്വകാര്യ സ്‌കൂള്‍ ഫീസ് സര്‍ക്കാരിന് നിയന്ത്രിക്കാം

കൊച്ചി : പ്രൈവറ്റ് സ്‌കൂള്‍ ഫീസ് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. ചേപ്പനത്തെ ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാ മന്ദിറില്‍ ഫീസ്...

സ്വകാര്യ സ്‌കൂള്‍ ഫീസ് സര്‍ക്കാരിന് നിയന്ത്രിക്കാം

കൊച്ചി : പ്രൈവറ്റ് സ്‌കൂള്‍ ഫീസ് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. ചേപ്പനത്തെ ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാ മന്ദിറില്‍ ഫീസ് വര്‍ദ്ധിപ്പിച്ചതിനെ എതിര്‍ത്ത രക്ഷിതാക്കളുടെ മക്കളെ പുറത്താക്കിയതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

സര്‍ക്കാരിന് വിദ്യാഭ്യാസ കാര്യങ്ങളില്‍ നിയമം നിര്‍മ്മിക്കാനാവും. സ്‌കൂള്‍ ഫീസ് ഇതിന്റെ ഭാഗമാണ്. എന്തു നടപടി വേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. ഇതിനായി സര്‍ക്കാരിനെ കേസില്‍ കക്ഷി ചേര്‍ത്തു. കുട്ടികള്‍ക്ക് നല്‍കുന്ന സേവനങ്ങളും സൗകര്യങ്ങളും അടിസ്ഥാനമാക്കിയാണ് സ്‌കൂളുകളില്‍ ഫീസ് ഏര്‍പ്പെടുത്തേണ്ടത്. ഇതിനു പകരം ലാഭക്കൊതി നോക്കി ഫീസ് നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇടപെടാം. കോടതിക്ക് ഫീസ് എത്രവേണമെന്ന് പറയാന്‍ കഴിയില്ല. പക്ഷേ, കുട്ടികളുടെ അവകാശങ്ങളെ ഹനിക്കുന്ന തരത്തില്‍ പ്രശ്നങ്ങളുണ്ടായാല്‍ കോടതിക്ക് ഇടപെടാനാവുമെന്നും ഹൈക്കോടതി വിശദീകരിച്ചു. അതേസമയം ഫീസ് വര്‍ദ്ധനയ്ക്കെതിരെ സമരം നടത്തിയ രക്ഷിതാക്കളെയും ഇതിനെ പ്രതിരോധിച്ച സ്‌കൂള്‍ മാനേജ്മെന്റിനെയും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

Story by
Read More >>