പ്രൊഫ: അഹമ്മദ് കുട്ടി ശിവപുരം നിര്യാതനായി

Published On: 11 Jun 2018 4:45 AM GMT
പ്രൊഫ: അഹമ്മദ് കുട്ടി ശിവപുരം നിര്യാതനായി

കോഴിക്കോട്: എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫസര്‍ അഹമ്മദ് കുട്ടി ശിവപുരം (71) നിര്യാതനായി. ഇന്ന് പുലര്‍ച്ചെ നാലു മണിക്കായിരുന്ന അന്ത്യം. ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കോഴിക്കോട്, മുചുകുന്ന് ഗവണ്‍മെന്റ് കോളേജ്, കാസര്‍കോഡ് ഗവ. കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, ചിറ്റൂര്‍ ഗവ. കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്നു.

സംസം കഥ പറയുന്നു, ബിലാലിന്റെ ഓര്‍മ്മകള്‍, അതിരുകള്‍ അറിയാത്ത പക്ഷി, ഒന്നിന്റെ ലോകത്തേക്ക് തുടങ്ങി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. എല്ലാ കൃതികളും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഭാര്യ: ബിവി ഊരളളൂര്‍, മക്കള്‍ തൗഫീഖ് മന്നത്ത്, ഫാത്തിമ ഹന്ന (പ്രിന്‍സിപ്പല്‍, സി.എം.എം ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍, തലക്കുളത്തൂര്‍, മരുമക്കള്‍: നദീറ, സലീം (ഖത്തര്‍), അഡ്വ: മുഹമ്മദ് റിഷാല്‍ (അത്തോളി) ജനാസ നമസ്‌കാരം ഇന്ന്് വൈകിയിട്ട് അഞ്ചിന് ശിവപുരം ജുമാമസ്്ജിദില്‍ നടക്കും.

Top Stories
Share it
Top