കവിയത്രി സുഗതകുമാരിയുടെ സഹോദരി പ്രൊഫ. ബി. സുജാത ദേവി അന്തരിച്ചു

Published On: 2018-06-23T08:45:00+05:30
കവിയത്രി സുഗതകുമാരിയുടെ സഹോദരി പ്രൊഫ. ബി. സുജാത ദേവി അന്തരിച്ചു

തിരുവനന്തപുരം: കവിയത്രി സുഗതകുമാരിയുടെ സഹോദരി പ്രൊഫ.ബി സുജാത ദേവി (72) അന്തരിച്ചു. സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേതയായ പ്രൊഫ. ഹൃദയകുമാരി ടീച്ചറിന്റെ ഇളയ സോഹദരിയാണ്.

പരേതനായ അഡ്വ. വി.ഗോപാലകൃഷ്ണന്‍ നായരാണ് ഭര്‍ത്താവ് മൃതദേഹം രാവിലെ 8.30 മുതല്‍ സുഗതകുമാരിയുടെ വസതിയില്‍ പൊതു ദര്‍ശനത്തിന് വെക്കും.സംസ്‌കാരം മൂന്ന് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍.

വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ് പ്രൊഫസര്‍ ആയി ജോലി നോക്കിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. നിരവധി കവിതാ സമാഹാരങ്ങളും, സഞ്ചാര സാഹിത്യങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Top Stories
Share it
Top