കണ്ണൂരില്‍ ദേശീയ പാത സര്‍വ്വെയ്‌ക്കെതിരെ പ്രതിഷേധിച്ച ദളിത് സ്ത്രീകളും കുട്ടികളുമടക്കം 20 പേര്‍ അറസ്റ്റില്‍

Published On: 2018-05-09T17:30:00+05:30
കണ്ണൂരില്‍ ദേശീയ പാത സര്‍വ്വെയ്‌ക്കെതിരെ പ്രതിഷേധിച്ച ദളിത് സ്ത്രീകളും കുട്ടികളുമടക്കം 20 പേര്‍ അറസ്റ്റില്‍

വളപട്ടണം (കണ്ണൂര്‍) : കണ്ണൂര്‍ വളപട്ടണത്ത് ദേശീയ പാത സ്ഥലമെടുപ്പിനെതിരെ പ്രതിഷേധിച്ച ദളിത് വിഭാഗത്തില്‍പ്പെട്ട സ്ത്രീകളും കുട്ടികളുമടക്കം 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശേരി പഞ്ചായത്തിലെ തുരുത്തി ദളിത് കോളനിയിലെ കുടുംബങ്ങളാണ് ദേശീയ പാത വികസനത്തിനെതിരെ പ്രതിഷേധിച്ചത്.

തുരുത്തി കോളനിയിലെ 29 ദളിത് കുടുംബങ്ങളാണ് ദേശീയ പാത വികസനത്തിന്റെ ദുരിതം അനുഭവിക്കുന്നത്. ദേശീയ പാത സ്ഥലമെടുപ്പിനെതിരെ ഏപ്രില്‍ 27 മുതല്‍ ഇവര്‍ സമരത്തിലാണ്. ഇന്ന് സര്‍വ്വെക്കായി ഉദ്യോഗസ്ഥരെത്തിയപ്പോഴുണ്ടായ പ്രതിഷേധമാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.

11 സ്ത്രീകളും നാല് കുട്ടികളും 5 പുരുഷന്‍മാരും അടക്കം 20 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി കണ്ടല്‍ കാടുകളും ചതുപ്പു നിലങ്ങളുമുള്ള പ്രദേശമാണ് തുരുത്തിയെന്നും ദേശീയപാത വികസനം പ്രകൃതിയെ നശിപ്പിച്ചുമെന്നും ദളിത് ആക്ടിവിസ്റ്റായ രൂപേഷ് കുമാര്‍ പറഞ്ഞു.

Top Stories
Share it
Top