മാറ്റിവെച്ച പി എസ് സി പരീക്ഷകളുടെ പുതിയ തിയതി പ്രഖ്യാപിച്ചു

Published On: 11 Jun 2018 12:00 PM GMT
മാറ്റിവെച്ച പി എസ് സി പരീക്ഷകളുടെ പുതിയ തിയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിപ വൈറസ് ബാധയെ തുടര്‍ന്നു മാറ്റി വെച്ച പിഎസ് സി പരീക്ഷകളുടെ പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചു. മെയ് 26ന് നടത്താനിരുന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍/ സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷകള്‍ ജൂലൈ 22നും മെയ് 12ന് നടത്താനിരുന്ന കമ്പനി/ ബോര്‍ഡ്/ കോര്‍പ്പറേഷന്‍ അസിസ്റ്റന്റിന്റെ രണ്ടു കാറ്റഗറിയിലേക്കുമായുള്ള ഒറ്റ പരീക്ഷ ഓഗസ്റ്റ് 5നുമായി നടത്തും. രണ്ടു പരീക്ഷകളും ഉച്ചക്ക് 1.30 മുതല്‍ 3.15 വരെയാണ് നടത്തുക. മുമ്പ് നിശ്ചിയിച്ച തിയ്യതിയുടെ അടിസ്ഥാനത്തില്‍ ഡൗൺലോഡ് ചെയ്ത ഹാള്‍ ടിക്കറ്റുമായാണ് പരീക്ഷയ്‌ക്കെത്തേണ്ടത്‌.

സിവില്‍ പോലീസ് തസ്തികയിലേക്ക് 5,25,352 പേരും കമ്പനി ബോര്‍ഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് 4,98,945 പേരുമാണ് പരീക്ഷ എഴുതുന്നത്. പരീക്ഷകള്‍ മാറ്റിവെച്ച സാഹചര്യത്തില്‍ നേരത്തെ കണ്‍ഫര്‍മേഷന്‍ ലഭിക്കാത്തവര്‍ക്ക് അവസരം നല്‍കുന്ന കാര്യത്തില്‍ കമ്മീഷന്‍ തീരുമാനം വ്യക്തമാക്കിയിട്ടില്ല. അസിസ്റ്റന്റ് പരീക്ഷക്ക് 64,594 പേര് അപേക്ഷിച്ചതില്‍ 12,530 പേര്‍ക്കാണ് കണ്‍ഫര്‍മേഷന്‍ ലഭിക്കാത്തത്.

Top Stories
Share it
Top