കോണ്‍ഗ്രസിന്‍റെ ഭാവി തീരുമാനിക്കേണ്ടത് മൂന്ന് നേതാക്കളുടെ രഹസ്യ ചർച്ചയിലല്ല; പി.ടി. തോമസ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന്‍റെ യു​ഡി​എ​ഫ് പ്ര​വേ​ശ​ന​ത്തെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​ലു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്നു....

കോണ്‍ഗ്രസിന്‍റെ ഭാവി തീരുമാനിക്കേണ്ടത് മൂന്ന് നേതാക്കളുടെ രഹസ്യ ചർച്ചയിലല്ല; പി.ടി. തോമസ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന്‍റെ യു​ഡി​എ​ഫ് പ്ര​വേ​ശ​ന​ത്തെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​ലു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്നു. കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​വി തീ​രു​മാ​നി​ക്കേ​ണ്ട​ത് മൂ​ന്ന് നേ​താ​ക്ക​ളു​ടെ ര​ഹ​സ്യ ച​ർ​ച്ച​യി​ല​ല്ലെ​ന്ന് പി.​ടി. തോ​മ​സ് എം​എ​ൽ​എ. കെ.​എം. മാ​ണി​യെ തി​രി​കെ മു​ന്ന​ണി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന തീ​രു​മാ​ന​ങ്ങ​ളി​ൽ ജ​നാ​ധി​പ​ത്യ​പ​ര​മാ​യ കീ​ഴ്‌വ​ഴ​ക്ക​ങ്ങ​ൾ പാ​ലി​ച്ചി​ല്ല. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ണി​യു​മാ​യി ര​ഹ​സ്യ​ധാ​ര​ണ ഉ​ണ്ടാ​ക്കി​യെ​ങ്കി​ൽ അ​ത് നേ​താ​ക്ക​ൾ തു​റ​ന്നു പ​റ​യ​ണ​മെ​ന്നും പി.​ടി. തോ​മ​സ് ആവശ്യപ്പെട്ടു.

പിടി തോമസിന്റെ കുറിപ്പിന്റെ പൂർണരൂപം

യുഡിഎഫ് വിട്ടുപോയ മാണിയെ തിരികെ കൊണ്ടുവരേണ്ടത് അനിവാര്യമായിരുന്നെങ്കിൽ ആ കാര്യം രഹസ്യ സ്വഭാവത്തോടെ നീക്കേണ്ട ഒന്നായിരുന്നില്ല. മാണിയെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ നേതൃതലത്തിലുള്ള ചർച്ചകൾ ഒന്നും നടന്നിരുന്നില്ല. ഇതിനായി കെപിസിസി കൂടുകയോ ആശയവിനിമയം നടത്തുകയോ ചെയ്തില്ല എന്നുള്ളതും ഖേദകരമാണ്. യുഡിഎഫിനെ സംബന്ധിച്ചും അത്തരം ഒരു ചർച്ച അനിവാര്യമായിരുന്നു.

മാണി യുഡിഎഫ് വിട്ടത് വ്യക്തമായ ഏതെങ്കിലും ഒരു കോൺഗ്രസ്‌ നടപടിയെ തുടർന്നല്ല. കോൺഗ്രസിന്റെ കൈവശം ഉണ്ടായിരുന്ന കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനത്തെ അട്ടിമറിച്ച് ഏകപക്ഷീയമായി മാണി മുന്നണി വിടുകയാണുണ്ടായത്.

മാണി മുന്നണി വിട്ടപ്പോഴുണ്ടായതിൽ നിന്നു വ്യത്യസ്തമായ എന്തെങ്കിലും ഒരു സാഹചര്യം ഇന്നു കേരളത്തിൽ നിലനിൽക്കുന്നില്ല. അങ്ങനെയിരിക്കെ മാണിയുടെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേരളത്തിലെ യുഡിഎഫ് പ്രവർത്തകരെയും കോൺഗ്രസ് പ്രവർത്തകരെയും കലാപങ്ങൾക്കിടവരുത്താതെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഈ മൂന്നു നേതാക്കൾക്കും തുല്യമായി ഉള്ളതാണ്.

Story by
Read More >>