കനത്ത മഴ: നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി

Published On: 13 July 2018 3:30 AM GMT
കനത്ത മഴ: നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ റണ്‍വേയില്‍നിന്നും വിമാനം തെന്നിമാറി. പൈലറ്റിന്റെ ജാഗ്രതമൂലം വന്‍ അപകടം ഒഴിവായി. യാത്രക്കാരിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനമാണ് തെന്നിമാറിയത്.

ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കനത്തെ മഴയെത്തുടര്‍ന്ന് പൈലറ്റിന് റണ്‍വേ കാണാന്‍ കഴിയാത്തതാണു സംഭവത്തിനു കാരണമെന്നാണു പ്രാഥമിക
നിഗമനം. സ്ഥാനം തെറ്റിയുള്ള ലാൻഡിങ്ങിനിടെ റൺവേയിലെ ചില ലൈറ്റുകൾ തകർന്നിട്ടുണ്ട്. 3.30 ന് ഇതേ വിമാനത്തിൽ ഖത്തറിലേക്ക് പോകേണ്ട യാത്രക്കാർക്ക് 10.50ന് പുറപ്പെടുന്ന വിമാനത്തില്‍ യാത്രാ സൗകര്യം ഏർപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു മാസത്തിനിടെ രണ്ടാമത്തെ തവണയാണ് നെടുമ്പാശ്ശേരിയിൽ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറുന്നത്.

Top Stories
Share it
Top