ബാലകൃഷ്ണപിള്ള എല്‍.ഡി.എഫിലേക്ക്; സ്‌കറിയ തോമസിന്റെ കേരള കോണ്‍ഗ്രസില്‍ ലയിക്കും 

കോട്ടയം: ആര്‍. ബാലകൃഷ്ണപിള്ള നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് (ബി) എല്‍.ഡി.എഫിലേക്ക്. നിലവില്‍ മുന്നണിയിലുള്ള സ്‌കറിയ തോമസിന്റെ കേരള കോണ്‍ഗ്രസുമായി...

ബാലകൃഷ്ണപിള്ള എല്‍.ഡി.എഫിലേക്ക്; സ്‌കറിയ തോമസിന്റെ കേരള കോണ്‍ഗ്രസില്‍ ലയിക്കും 

കോട്ടയം: ആര്‍. ബാലകൃഷ്ണപിള്ള നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് (ബി) എല്‍.ഡി.എഫിലേക്ക്. നിലവില്‍ മുന്നണിയിലുള്ള സ്‌കറിയ തോമസിന്റെ കേരള കോണ്‍ഗ്രസുമായി ലയിച്ചാണ് ബാലകൃഷ്ണപിള്ളയുടെ മുന്നണി പ്രവേശനം. ഇതുസംബന്ധിച്ച് ഇരുനേതാക്കളും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയോടെ കൊല്ലം ആശ്രാമം ഗെസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.

ലയനം വ്യക്തമാക്കികൊണ്ട് ഇരുനേതാക്കളും നാളെ സംയുക്ത വാര്‍ത്താസമ്മേളനവും വിളിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് തിരുവനന്തപുരത്താണ് വാര്‍ത്താസമ്മേളനം. എല്‍.ഡി.എഫ് വിപുലീകരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതിയില്‍ ധാരണയായിരുന്നു. ഏതൊക്കെ കക്ഷികളെ മുന്നണിയില്‍ എടുക്കണമെന്ന് വ്യാഴാഴ്ച ചേരുന്ന എല്‍.ഡി.എഫ് യോഗത്തിന്റെ തീരുമാനത്തിനും വിട്ടിരുന്നു. വ്യാഴാഴ്ച ചേരുന്ന മുന്നണി യോഗത്തില്‍ ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയുമായി ലയിക്കാനുള്ള തീരുമാനം സ്‌കറിയ തോമസ് ഔദ്യോഗികമായി അറിയിക്കും.

Read More >>