എ.ആർ സിന്ധു സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം

ന്യൂഡൽഹി: സിഐടിയു സെക്രട്ടറി എ.ആർ സിന്ധു സിപിഐഎം കേന്ദ്ര കമ്മിറ്റിയിലേക്ക്‌. ഇന്ന്‌ ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗമാണ്‌ സിന്ധുവിനെ...

എ.ആർ സിന്ധു സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം

ന്യൂഡൽഹി: സിഐടിയു സെക്രട്ടറി എ.ആർ സിന്ധു സിപിഐഎം കേന്ദ്ര കമ്മിറ്റിയിലേക്ക്‌. ഇന്ന്‌ ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗമാണ്‌ സിന്ധുവിനെ തെരഞ്ഞെടുത്തത്.

കോട്ടയം പൊൻകുന്നം സ്വദേശിയാണ്‌ എ.ആർ സിന്ധു. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ്‌ സജീവ രാഷ്‌ട്രീയത്തിലെത്തിയത്‌. വാഴൂർ എൻഎസ്‌എസ്‌ കോളേജ്‌ വിദ്യാർഥിയായിരുന്ന കാലം മുതൽ എസ്‌എഫ്‌ഐയിൽ സജീവമായി. എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. 1990-91ൽ എംജി സർവകലാശാലാ വൈസ്‌ ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു.

1996 മുതൽ ഡൽഹി കേന്ദ്രീകരിച്ചാണ്‌ എ.ആർ സിന്ധുവിന്റെ പ്രവർത്തനം. 2012 മുതൽ ഓൾ ഇന്ത്യ ഫെഡറേഷൻ ഫോർ അംഗൻവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപ്പേഴ്‌സിന്റെ ജനറൽ സെക്രട്ടറിയാണ്‌. രാജ്യത്തുടനീളം ഉയർന്നുവരുന്ന അംഗൻവാടി തൊഴിലാളി സമരങ്ങളുടെ നേതൃനിരയിലെ കരുത്തുറ്റ സാന്നിധ്യമാണ്‌ എ.ആർ സിന്ധു. അഖിലേന്ത്യാ കിസാൻ സഭ ട്രഷറർ പി. കൃഷ്‌ണപ്രസാദ്‌ ഭർത്താവാണ്‌.

Story by
Read More >>