ചീഫ് സെക്രട്ടറിയാക്കിയത് അഴിമതിക്കാരനെ: ബിജെപി

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനെയാണ് ചീഫ് സെക്രട്ടറിയാക്കിയതെന്ന് ബിജെപി. കേരളത്തിന്റെ ആധാരംവരെ പണയം വയ്ക്കാതിരിക്കണമെങ്കില്‍...

ചീഫ് സെക്രട്ടറിയാക്കിയത് അഴിമതിക്കാരനെ: ബിജെപി

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനെയാണ് ചീഫ് സെക്രട്ടറിയാക്കിയതെന്ന് ബിജെപി. കേരളത്തിന്റെ ആധാരംവരെ പണയം വയ്ക്കാതിരിക്കണമെങ്കില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ലോകം ആരാധിക്കുന്ന ഇ. ശ്രീധരനെ ഒഴിവാക്കി കൊച്ചി മെട്രോ പദ്ധതിയില്‍ ബാങ്കുകളുമായി കൂട്ടുചേര്‍ന്ന് വന്‍ തട്ടിപ്പിന് കളമൊരുക്കിയ ആളാണ് ടോം ജോസ്. ഉമ്മന്‍ചാണ്ടിയുടെ സ്വന്തം ആളെന്ന നിലയില്‍ ഇദ്ദേഹത്തിനെതിരെ സിപിഐഎം ശക്തമായി രംഗത്തുവന്നിരുന്നു.

അഴിമതി നടത്താനുള്ള നീക്കത്തിനെതിരെ ബിജെപിയും സമരം ചെയ്തു. മെട്രോയുടെ ഔദ്യോഗിക പദവിയില്‍നിന്നും ജനങ്ങള്‍ ഇറക്കിവിട്ടയാളാണ് ടോം ജോസ്. ഇടപെടുന്നിടത്തൊക്കെ അഴിമതി നടത്തി എന്തും നേടുന്നയാളാണദ്ദേഹം. അഴിമതിയുടെ രാജാവിനെയാണ് ഇടതുസര്‍ക്കാര്‍ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നതെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Read More >>