സ്കൂളിൽ റാഗിങ്; വിദ്യാർത്ഥിക്ക് പരിക്ക്, നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

റാഗിങ്ങിനിടെ പരിക്കേറ്റ മുഹമ്മദ് കൈഫ് തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കണ്ണൂർ: തലശേരിയിലെ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ റാഗിങ്ങിനിടെ...

സ്കൂളിൽ റാഗിങ്; വിദ്യാർത്ഥിക്ക് പരിക്ക്, നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

റാഗിങ്ങിനിടെ പരിക്കേറ്റ മുഹമ്മദ് കൈഫ് തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിൽ

കണ്ണൂർ: തലശേരിയിലെ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ റാഗിങ്ങിനിടെ വിദ്യാർത്ഥിക്ക് പരിക്കേറ്റു. പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥി പുന്നോൽ സ്വദേശി മുഹമ്മദ് കൈഫിനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്ലസ് ടു വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.

ക്ലാസ് മുറിയില്‍ ഷു ധരിച്ചത്തിയെന്നതിന്റെ പേരില്‍ ഒരു സംഘം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ നടത്തിയ കൈയേറ്റത്തിലാണ് മുഹമ്മദ് കൈഫിന് സാരമായി പരിക്കേറ്റത്. മുഖത്തും, ശരീരത്തിനും പരിക്കേറ്റിട്ടുണ്ട്. ക്ലാസില്‍ ചെരുപ്പ് ധരിച്ച് വരണമെന്നും ഷൂ ഉപയോഗിക്കരുതെന്നും സീനിയര്‍ വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവത്രെ. എന്നാല്‍ പുതിയ ചെരിപ്പ് വാങ്ങിയിട്ടില്ലാത്തതിനാല്‍ ഇന്ന് കൂടി ഷൂ ധരിക്കാന്‍ വീട്ടില്‍ നിന്നും പറഞ്ഞതിനാലാണ് കൈഫ് ഷൂ ധരിച്ച് ക്ലാസില്‍ എത്തിയത്.

ഇന്ന് ഉച്ചക്ക് ശേഷം സംഘടിച്ചെത്തിയ 15 ലധികം വിദ്യാര്‍ത്ഥികള്‍ കൈഫിനെ ക്ലാസ്സില്‍ കയറി വളഞ്ഞിട്ട് ക്രൂരമായി തല്ലുകയായിരുന്നുവെന്ന് ചികിത്സയില്‍ കഴിയുന്ന കൈഫ് പറഞ്ഞു. സംഭവത്തിൽ കൈഫിന്റെ രക്ഷിതാക്കളും സ്കൂൾ പ്രിൻസിപ്പാളും പോലീസിനു പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലിസ് കൈഫിന്റെയും, സ്കൂൾ പ്രിൻസിപ്പാളിൽ നിന്നും മൊഴി എടുത്തു. അടിയന്തര സ്റ്റാഫ് മീറ്റിംഗും പി.ടി.എ യോഗവും ചേർന്നാണ് വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തത്.