രാജ്യസഭ സീറ്റ് വിവാദം: രാഹുല്‍ ഗാന്ധി വിശദീകരണം തേടി

Published On: 2018-06-09 06:00:00.0
രാജ്യസഭ സീറ്റ് വിവാദം: രാഹുല്‍ ഗാന്ധി വിശദീകരണം തേടി

ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായ കലാപത്തില്‍ രാഹുല്‍ ഗാന്ധി വിശദീകരണം തേടി. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതില്‍ മുതിര്‍ന്ന നേതാക്കള്‍ അതൃപ്തി അറിയിക്കുകയും യുവനേതാക്കള്‍ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി വിശദീകരണം ചോദിച്ചത്. കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നികിനോടാണ് രാഹുല്‍ ഗാന്ധി വിശദീകരണം ആരാഞ്ഞത്.

വെള്ളിയാഴ്ച ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനു ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുദ്രാവാക്യം വിളിയുമായി പ്രതിഷേധിച്ചിരുന്നു. എറണാകുളം ഡിസിസി ഓഫീസില്‍ രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും ചിത്രം ശവപ്പെട്ടിയാലാക്കി റീത്ത് വെച്ചതുള്‍പ്പെടെയുള്ള പ്രതിഷേധമാണ് സീറ്റ് വിവാദത്തില്‍ അരങ്ങേറിയത്.

അതിനിടെ ജോസ് കെ മാണിയെ പരിഹസിച്ച് ശബരീനാഥന്‍ എംഎല്‍എ രംഗത്തെത്തി. പച്ച പരവതാനിയില്‍ നിന്ന് ചുവപ്പ് പരവതാനിയിലേക്ക് എത്തുമ്പോള്‍ മുന്നണി ശക്തിപ്പെടുമെന്ന് തീര്‍ച്ചയെന്നാണ് ശബരീനാഥന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Top Stories
Share it
Top