മൂന്നു ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിലെത്തും

ആഗസ്ത് 26 മുതലാണ് രാഹുൽ മണ്ഡലത്തിൽ സന്ദർശനം നടത്തുക

മൂന്നു ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിലെത്തും

വയനാട്: കോൺഗ്രസ് നേതാവും വയനാട് ലോക്സഭാ മണ്ഡലം എം.പിയുമായ രാഹുൽഗാന്ധി മൂന്നു ദിവസത്തെ സന്ദർശനത്തിനായി വയനാട്ടിലെത്തും. പ്രളയബാധിതരെ സന്ദർശിക്കുന്നതിനായി ആഗസ്ത് 26 മുതലാണ് രാഹുൽ മണ്ഡലത്തിലെത്തുന്നത്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കനത്തമഴ ദുരന്തം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറ ഉൾപ്പടെയുള്ള പ്രളയബാധിത മേഖലകൾ രാഹുൽ മുമ്പ് സന്ദർശിച്ചിരുന്നു.

പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനുമായി പ്രത്യേക പാക്കേജ് വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഹുൽ കത്തയച്ചിരുന്നു. കൂടാതെ കർഷകവായ്പ മൊറട്ടോറിയം തിയ്യതി നീട്ടണമെന്ന് റിസർവ് ബാങ്കിനോട് അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.പ്രളയാനന്തര പുനർനിർമ്മാണത്തിൽ കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വയനാട്ടിലെത്തിയ രാഹുൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. മുഖ്യമന്ത്രിയുമായും പ്രധാനമന്ത്രിയുമായും മണ്ഡലത്തിലെ കാര്യങ്ങൾ സംസാരിക്കുകയും 50000 കിലോ അരി ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തര വസ്തുക്കളും എം.പി ഓഫീസ് മുഖേന വയനാട്ടിലെത്തിക്കുകയും ചെയ്തിരുന്നു.

Next Story
Read More >>