ആലുവയ്ക്കും ഇടപ്പള്ളിക്കുമിടയിൽ പാളം പണി; തീവണ്ടികൾക്ക് നിയന്ത്രണം

കൊച്ചി: ആലുവയ്ക്കും ഇടപ്പള്ളിക്കുമിടയിൽ പാളം പണി നടക്കുന്നതിനാൽ ഒരു മാസത്തോളം തീവണ്ടികൾ വൈകിയോടും. നാളെ മുതൽ ജൂലായ് 23 വരെ തീയതികളിൽ ചൊവ്വ, ബുധൻ...

ആലുവയ്ക്കും ഇടപ്പള്ളിക്കുമിടയിൽ പാളം പണി; തീവണ്ടികൾക്ക് നിയന്ത്രണം

കൊച്ചി: ആലുവയ്ക്കും ഇടപ്പള്ളിക്കുമിടയിൽ പാളം പണി നടക്കുന്നതിനാൽ ഒരു മാസത്തോളം തീവണ്ടികൾ വൈകിയോടും. നാളെ മുതൽ ജൂലായ് 23 വരെ തീയതികളിൽ ചൊവ്വ, ബുധൻ ദിവസങ്ങളൊഴികെയായിരിക്കും നിയന്ത്രണം. ഗുരുവായൂരിൽനിന്ന് തിരുവനന്തപുരം വഴി ചെന്നൈക്ക് പോകുന്ന 16128 എക്സ്‌പ്രസ് രണ്ടു മണിക്കൂർ വൈകി മാത്രമേ പുറപ്പെടുകയുള്ളൂ. രാത്രി 9.25-ന് സർവീസ് തുടങ്ങേണ്ടിയിരുന്ന വണ്ടി 11.25-നു മാത്രമേ ഈ ദിവസങ്ങളിൽ ഓട്ടം തുടങ്ങു.

നിയന്ത്രണമുണ്ടാകുന്ന പ്രതിദിന തീവണ്ടികൾ:

▪ട്രെയിൻ നമ്പർ 16348 മാംഗ്ലൂർ-തിരുവനന്തപുരം എക്സ്‌പ്രസ് 90 മിനിറ്റ് അങ്കമാലി സ്റ്റേഷനിൽ നിർത്തിയിടും.
▪ട്രെയിൻ നമ്പർ 16344 മധുരൈ-തിരുവനന്തപുരം അമൃത എക്സ്‌പ്രസ് 30 മിനിറ്റ് ആലുവയിൽ നിർത്തിയിടും.

വാരാന്ത്യ എക്സ്‌പ്രസ് തീവണ്ടികൾ:

▪ഭാവ്നഗർ കൊച്ചുവേളി (19260) ജൂലായ്‌ രണ്ട്, ഒൻപത്, 16, 23 തീയതികളിൽ അങ്കമാലിയിൽ 45 മിനിറ്റ് പിടിച്ചിടും. തിങ്കളാഴ്ചകളിലാണ് നിയന്ത്രണം.
▪ബിക്കാനിർ കൊച്ചുവേളി (16311) തീവണ്ടി 45 മിനിറ്റ് അങ്കമാലിയിലും പട്‌ന-എറണാകുളം (16360) തീവണ്ടി 80 മിനിറ്റ് ആലുവയിലും നിർത്തിയിടും. ജൂലായ്‌ 5, 12, 19 തീയതികളിലാണ് നിയന്ത്രണം.
▪വെരാവൽ-തിരുവനന്തപുരം (16333) തീവണ്ടി ജൂലായ്‌ 6, 13, 20 തീയതികളിൽ അങ്കമാലിയിൽ 45 മിനിറ്റ് നിർത്തിയിടും.
▪ഗാന്ധിധാം-നാഗർകോവിൽ (16335) ശനിയാഴ്ചകളിൽ 45 മിനിറ്റോളം അങ്കമാലിയിൽ പിടിച്ചിടും.
▪ഹൈദരാബാദ്-കൊച്ചുവേളി (07115) രണ്ട് മണിക്കൂർ 40 മിനിറ്റ് ആലുവയിലും ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം (22634), ഓഖ എറണാകുളം (16337) 45 മിനിറ്റ് അങ്കമാലിയിലും ഞായറാഴ്ചകളിൽ പിടിച്ചിടും.

Read More >>