സംസ്ഥാനത്ത് മഴയിൽ അഞ്ച് മരണം; കനത്ത നാശനഷ്ടം

കോഴിക്കോട്: സംസ്ഥാനത്ത് പെയ്ത ശക്തമായ മഴയിൽ അഞ്ച് പേർ മരിച്ചു. ഒഴുക്കിൽപ്പെട്ടും മരങ്ങൾ കടപുഴകി വീണുമാണ് മരണം. കാസർഗോഡ് രണ്ടുപോരും കോഴിക്കോട്,...

സംസ്ഥാനത്ത് മഴയിൽ അഞ്ച് മരണം; കനത്ത നാശനഷ്ടം

കോഴിക്കോട്: സംസ്ഥാനത്ത് പെയ്ത ശക്തമായ മഴയിൽ അഞ്ച് പേർ മരിച്ചു. ഒഴുക്കിൽപ്പെട്ടും മരങ്ങൾ കടപുഴകി വീണുമാണ് മരണം. കാസർഗോഡ് രണ്ടുപോരും കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിൽ ഒരോരുത്തരുമാണ് മരിച്ചത്.

മഴശക്തമായതോടെ കോഴിക്കോട് ജില്ലയിലെ എല്ലാ താലൂക്കുകളിലും കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയതായി കലക്ടർ യു വി ജോസ് പറഞ്ഞു. ദുരിതബാധിതരെ ആവശ്യമാണെങ്കിൽ പുനരധിവസിപ്പിക്കുന്നതിന് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. കാറ്റും മഴയും ശക്തമായതിനാൽ ജില്ലാ ഭരണകൂടം ജാഗ്രത പാലിക്കുകയാണ്. ജില്ലാ ആസ്ഥാനത്തും താലൂക്കുകളിലും ഇരുപത്തിനാല് മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. കോഴിക്കോട് കൺട്രോൾ റൂം നമ്പർ 0495 2371002. കടൽ പ്രക്ഷുബധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി.

മലബാറിന്റെ വടക്കൻ ജില്ലകളിൽ മഴ കനത്തതോടെ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. കാസർ​ഗോഡ്, കണ്ണൂർ ജില്ലകളിലാണ് കനത്ത കാറ്റിലും മഴയിലും ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടയത്. ശക്തമായ കാറ്റിൽ വിദ്യാനഗർ, അണങ്കൂർ, പാണത്തൂർ, ബളാൽ, കുമ്പള, ഉപ്പള, കാസർക്കോട്, മുള്ളരിയ, ബദിയഡടുക്ക, ബന്തടുക്ക, കുമ്പള, ശാന്തിപ്പള്ളം എന്നിവിടങ്ങളിൽ മരങ്ങൾ കടപുഴകിവീണു. താളിപ്പടുപ്പിനടുത്ത് ദേശിയ പാതയിൽ തേക്ക് മരം വീണ് ഗതാഗതം സ്തംഭിച്ചു. ഫയർ ഫോഴ്സ് എത്തി മരംമുറച്ച് ​ഗതാ​ഗതം പുനഃസ്ഥാപിച്ചു.

കണ്ണൂരിൽ പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകളും തകര്‍ന്നു. മാട്ടൂൽ, തലശേരി എന്നിവിടങ്ങളിൽ കടൽ ക്ഷോഭം രൂക്ഷമാണ്. ജവഹര്‍ സ്‌റ്റേഡിയത്തിന് സമീപം ഓഫിസേഴ്സ് ക്ലബ്ബിന്റെ മതിലിന് സമീപം സ്ഥാപിച്ച കൂറ്റന്‍ ഫ്ളക്‌സ് ബോര്‍ഡ് ശക്തമായ കാറ്റിൽ ഒടിഞ്ഞ് വീണ് സമീപത്തെ ലോട്ടറി സ്റ്റാളും രണ്ട് വാഹനങ്ങളും വൈദ്യുതി പോസ്റ്റും തകർന്നു.

ബര്‍ണ്ണശേരിയില്‍ കെഎസ്ഇബി ഓഫിസിന് സമീപം തേക്ക് മരം കടപുഴകി വീണ് മതില്‍ തകർന്ന് അതുവഴിപോവുകയായിരുന്ന കാറിന് മുകളിൽ പതിച്ചു. കാര്‍ യാത്രക്കാരന്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാട്ടാമ്പള്ളിയില്‍ ഹൈടെന്‍ഷന്‍ ലൈന്‍ തകര്‍ന്ന് പുഴയിലേക്ക് വീണു. കാട്ടാമ്പള്ളി അക്കരമ്മല്‍ പള്ളി റോഡിലെ കനാല്‍ പാലത്തിന് സമീപമുള്ള ഹൈടെന്‍ഷന്‍ ലൈനുകള്‍ പോകുന്ന അഞ്ച് വൈദ്യുത തൂണുകളാണ് പുഴയിലേക്ക് വീണത്.

Story by
Read More >>