സംസ്ഥാനത്ത് മഴതുടരുന്നു; മരണം 14 ആയി, എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ ഇന്ന് അഞ്ച് മരണം. ഇതോടെ കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പതിനാലായി. ഇടുക്കി...

സംസ്ഥാനത്ത് മഴതുടരുന്നു; മരണം 14 ആയി, എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ ഇന്ന് അഞ്ച് മരണം. ഇതോടെ കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പതിനാലായി. ഇടുക്കി ജില്ലയിൽ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 14 ജില്ലാ കേന്ദ്രങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

എല്ലാ ജില്ലകളിലും വൻ നാശ നഷ്ടമാണ് കാലവര്‍ഷത്തിലുണ്ടായത്. 250ഓളം വീടുകള്‍ പൂര്‍ണ്ണമായും ആയിരത്തോളം വീടുകള്‍ ഭാഗികമായും തകർന്നെന്ന് റവന്യൂവകുപ്പ് വ്യക്തമാക്കി. കാർഷിക മേഖലയിലും വൻനാശനഷ്ടമുണ്ടായി. വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞും മരം കടപുഴകി വീഋണും ഗതാഗതം സ്തംഭിച്ചു. ഇടുക്കി രാജക്കാട് തള്ള്മാലി വ്യൂപോയിന്റിന് സമീപം ഉരുള്‍ പൊട്ടലിൽ ഒന്നര ഏക്കര്‍ കൃഷിയിടം ഒലിച്ചുപോയി.

അങ്കമാലി അയ്യമ്പുഴ എസ്‌റ്റേറ്റില്‍ മരം വീണ് നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനന്തവാടി വാളാട് പുതുശേരി പൊള്ളമ്പാറ പാലത്തിന്റെ അപ്രോച്ച് റോഡ് മഴയിൽ പൂര്‍ണമായും തകര്‍ന്നു. കോഴിക്കോടിന്റെ മലയോര മേഖലകളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു. കേരളത്തീരത്ത് മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More >>